ബ്രഹ്മോസിന് പിന്നാലെ സുഖോയ് യുദ്ധവിമാനങ്ങള്‍ കയറ്റുമതി ചെയ്യാൻ ഇന്ത്യ ; ഒപ്പമുണ്ടാകുമെന്ന് റഷ്യ

ബ്രഹ്മോസ് മിസൈല്‍ യൂണിറ്റുകളുടെ കയറ്റുമതിയ്‌ക്ക് പിന്നാലെ സുഖോയ് യുദ്ധവിമാനങ്ങളും കയറ്റി അയക്കാൻ ഒരുങ്ങി ഇന്ത്യ.

വ്യോമസേനയുടെ കയ്യിലുള്ള യുദ്ധവിമാനങ്ങളില്‍ ഏറ്റവും മികച്ചതാണ് സുഖോയ് എസ്യു – 30എംകെഐ വിമാനങ്ങള്‍.

ഇന്ത്യയില്‍ സുഖോയ് എസ്യു-30എംകെഐയുടെ ഉത്പാദനം പുനരാരംഭിച്ച്‌ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് തീരുമാനം.

ഇന്ത്യൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും,റഷ്യൻ സുഖോയിസും

ഇതുമായി ബന്ധപ്പെട്ട് ചർച്ചകള്‍ നടത്തുന്നതായി പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇന്ത്യയുടെ ഉല്‍പ്പാദന ശ്രമത്തെ പിന്തുണയ്‌ക്കാനാണ് റഷ്യയുടെ തീരുമാനം .

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശന വേളയിലാണ് കയറ്റുമതി ഉല്‍പാദനത്തിന് ഇരുരാജ്യങ്ങളും യോജിച്ച്‌ പ്രവർത്തിക്കാമെന്ന് ധാരണയായത് .

നാസിക്കിലെ എയർക്രാഫ്റ്റ് ഓവർഹോള്‍ ഡിവിഷൻ IAF-ന്റെ ഇൻവെൻ്ററിയിലുള്ള മിഗ് സീരീസ് യുദ്ധവിമാനങ്ങളുടെയും Su-30MKI-കളുടെയും അറ്റകുറ്റപ്പണികളും പുനരുദ്ധാരണവും തുടരും.

അതിശക്തമായ ബ്രഹ്മോസ് വഹിക്കാൻ ശേഷിയുള്ള ഒരേയൊരു ഐഎഎഫ് യുദ്ധവിമാനമാണിത്.

റഷ്യയില്‍ നിന്ന് ബാച്ചുകളിലായി 272 Su-30 വിമാനങ്ങള്‍ വാങ്ങാൻ ഇന്ത്യ കരാറില്‍ ഒപ്പ് വച്ചിരുന്നു .

അതില്‍ 222 എണ്ണം 2004 മുതല്‍ ട്രാൻസ്ഫർ ഓഫ് ടെക്നോളജി (ToT) പ്രകാരം എച്ച്‌എഎല്‍ അതിന്റെ നാസിക് പ്ലാൻ്റില്‍ അസംബിള്‍ ചെയ്തു.

272 യുദ്ധവിമാനങ്ങളില്‍ 40 എണ്ണവും സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിനെ വഹിക്കാൻ പറ്റും വിധം പരിഷ്‌ക്കരിക്കുന്നുണ്ട്.

മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കു കീഴിലായിരിക്കും സുഖോയ് എസ്യു – 30എംകെഐ വിമാനങ്ങള്‍ നിർമിച്ച്‌ കയറ്റുമതി ചെയ്യുക.

Related posts

Leave a Comment