ബ്രസീലിന്റെ ഡാൻസ് കൊറിയൻ ടീമിനോടുള്ള അവഹേളനമെന്ന് റോയ് കീൻ: ചുട്ടമറുപടി

ബ്രസീൽ ടീം ഡാൻസ് ക്ലാസിനു പോകുന്നുണ്ടോ? ദക്ഷിണ കൊറിയയ്ക്കെതിരെയുള്ള മത്സരശേഷം ആരാധകർക്ക് ഇങ്ങനെ സംശയം തോന്നിയെങ്കിൽ അതിശയിക്കാനില്ല.

കാരണം നൃത്തച്ചുവടുകളോടെയുളള നീക്കങ്ങൾക്കു ശേഷം നേടിയ ഓരോ ഗോളിനു പിന്നാലെയും ഒന്നാന്തരം ഗ്രൂപ്പ് ഡാൻസ് നടത്തിയാണ് ബ്രസീൽ ആഘോഷിച്ചത്.

ഒരുവേള കോച്ച് ടിറ്റെയും ഡാൻസിൽ പങ്കു ചേർന്നു. ബ്രസീലിന്റെ ഡാൻസ് കൊറിയൻ ടീമിനെ പരിഹസിക്കുന്നതായിരുന്നെന്ന്.

ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരം റോയ് കീൻ വിമർശിച്ചെങ്കിലും ബ്രസീൽ താരം റാഫിഞ്ഞ അതിനു മറുപടി നൽകി. ഞങ്ങളുടെ ജോഗോ ബോണിറ്റോ ഫുട്ബോൾ ശൈലിയുടെ ഭാഗമാണ് അതും.

ഓരോ ഗോളിനും ഓരോ ആഘോഷം എന്ന രീതിയിൽ 10 ഡാൻസുകൾ വരെ ഞങ്ങൾ പഠിച്ചു വച്ചിട്ടുണ്ട്! ടീം ക്യാംപിൽ ആസ്ഥാന കൊറിയോഗ്രാഫർ ഇല്ലെങ്കിലും ബ്രസീൽ ടീം ഇപ്പോഴത്തെ ഡാൻസ് പഠിച്ചതിനു പിന്നിൽ നാലു പേരുണ്ട്.

ബ്രസീലിലെ പ്രശസ്ത മ്യൂസിക് ബാൻഡ് ആയ ഒസ് ക്യുബാദെയ്റാസിലെ ഗുസ്താവിഞ്ഞോ, സീലെ, റാഫേൽ കാർലോസ് എന്ന ആർകെ, ലൂക്കാസ് ആൽവസ് എന്നിവർ

Related posts

Leave a Comment