ബോ​ളി​വു​ഡ് താ​രം ഋ​ഷി ക​പൂ​ര്‍ അ​ന്ത​രി​ച്ചു

മും​ബൈ: മു​തി​ര്‍​ന്ന ബോ​ളി​വു​ഡ് താ​രം ഋ​ഷി ക​പൂ​ര്‍(67) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ എ​ച്ച്‌എ​ന്‍ റി​ല​യ​ന്‍​സ് ഫൗ​ണ്ടേ​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ന്ത്യം. അ​ര്‍​ബു​ദ​ത്തെ തു​ട​ര്‍​ന്നു ദീ​ര്‍​ഘ​നാ​ളാ​യി അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ലെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു​ശേ​ഷം ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ഋ​ഷി ക​പൂ​ര്‍ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. ഫെ​ബ്രു​വ​രി​യി​ല്‍ അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ലും പ​നി ബാ​ധി​ച്ച്‌ മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ലും അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ശ്വാ​സ​ത​ട​സ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

Related posts

Leave a Comment