കുവൈത്ത് സിറ്റി: കുവൈത്തി വിമാനക്കമ്ബനിയായ ജസീറ എയര്‍വേസ് വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് തുര്‍ക്കിയിലെ ട്രബ്സണ്‍ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. 51 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെ ഒാരോരുത്തരെയായി പരിശോധന നടത്തുകയും ബാഗേജുകള്‍ സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ലെന്നാണ് എ.പി.എ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭീഷണിസന്ദേശം സംബന്ധിച്ച് സ്പെഷല്‍ ഒാപറേഷന്‍സ് പൊലീസ് അന്വേഷണം ആരംഭിച്ചു. സുരക്ഷാ പരിശോധനകള്‍ക്കായി വിമാനത്താവളം അല്പസമയം അടച്ചിട്ടു.
സുരക്ഷാഭീഷണിയില്ലെന്ന് ജസീറ എയര്‍വേസ്
കുവൈത്ത് സിറ്റി: തങ്ങളുെട ഒരുവിമാനത്തിനും സുരക്ഷാഭീഷണിയില്ലെന്ന് ജസീറ എയര്‍വേസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തി ഭീഷണി സന്ദേശത്തെ ഗൗരവത്തിലെടുത്ത് എല്ലാവിമാനങ്ങളും കുവൈത്ത് അധികൃതര്‍ സൂക്ഷ്മ പരിശോധന നടത്തി.
സന്ദേശത്തില്‍ കഴമ്ബില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ഷെഡ്യൂളുകള്‍ വൈകിയതുമൂലം യാത്രക്കാര്‍ക്കുണ്ടായ പ്രയാസത്തില്‍ ജസീറ എയര്‍വേസ് മാനേജ്മെന്റ് ക്ഷമ ചോദിച്ചു.