ബോംബ് ഭീഷണി; എയര്‍ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി

തിരുവനന്തപുരം: ബോംബ് ഭീഷണിയെ തുടർന്ന് എയര്‍ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി.

മുംബൈ-തിരുവനന്തപുരം വിമാനത്തിനാണ് ഭീഷണി. ഫോണ്‍വഴിയാണ് ബോംബ് ഭീഷണി വന്നിരിക്കുന്നത്.

വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു തുടങ്ങി. യാത്രക്കാരെയും ലഗേജും പരിശോധിക്കും. ഭീഷണിയുടെ ഉറവിടം സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ബോംബ് ഭീഷണിയെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Related posts

Leave a Comment