കൊട്ടാരക്കര: എംസി.റോഡില്‍ ബൈക്ക് സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു.
തൃക്കണ്ണമംഗല്‍ പൊയ്കയില്‍ വീട്ടില്‍ ജോയിച്ചന്‍(റിട്ട. ജെസിഒ-63) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന പുനലൂര്‍ സ്വദേശി ശ്രീനാഥ് (23), ആഷിക്ക് (21) എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒമ്ബതോടെയാണ് സംഭവം.
എംസി റോഡില്‍ ലോവര്‍ കരിക്കത്താതാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ഭാഗത്തു നിന്നെത്തിയ ബൈക്ക് എതിര് ദിശയില്‍ നിന്ന് വന്നു പെട്രോള്‍ പമ്ബിലേക്കു തിരിയുന്നതിനിടെ സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജോയിച്ചനെ ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പിന്നീട് വെഞ്ഞാറമ്മൂടുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എറണാകുളം കല്ലൂരില്‍ ട്രാഫിക് ഹോം ഗാര്‍ഡ് സൂപ്പര്‍ വൈസര്‍ ആയിരുന്നു ജോയിച്ചന്‍.
ഭാര്യ: റോസമ്മ ജോയി. മക്കള്‍: ജാന്‍സി സുരേഷ്, റെനി ബിബു. മരുമക്കള്‍: അഡ്വ.സുരേഷ് നായര്‍, ഹവില്‍ദാര്‍ ബിബു ജോര്‍ജ് (രാജസ്ഥാന്). സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് തൃക്കണ്ണമംഗല്‍ ശാലേം മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ നടക്കും.