കുമളി: ബൈക്ക് ബസുമായി കൂട്ടിയിടിച്ചു.തുടര്‍ന്ന തീപിടിച്ച്, ബൈക്ക് യാത്രക്കാരനായ പോലീസുകാരന് ദാരുണാന്ത്യം.
ആളിപടര്‍ന്ന തീയില്‍ നിന്ന് പൊള്ളലേറ്റാണ് പോലീസുകാരന് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് തീപിടിച്ചു കത്തിനശിച്ചു. ബസ് യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
തിങ്കളാഴ്ച രാത്രി കമ്ബം-തേനി റോഡില്‍ ഉത്തമപാളയത്തിനു സമീപമാണ് അപകടം. ചിന്നമന്നൂര്‍ പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കമ്ബം മാലയമ്മാപുരം സ്വദേശി രാമകൃഷ്ണന് (40) ആണ് മരിച്ചത്.
ജോലി കഴിഞ്ഞു വീട്ടിലേക്കു ബൈക്കില്‍ മടങ്ങുമ്ബോള്‍ കമ്ബത്തുനിന്നു ബെംഗളൂരുവിലേക്കു പോവുകയായിരുന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറിയതോടെ തീ പടര്‍ന്നു. അഗ്നിരക്ഷാസേനയെത്തിയാണു തീയണച്ചത്. രാമകൃഷ്ണന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു