തിരുവനന്തപുരം: നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം. ശ്രീകാര്യത്തിനുസമീപം ചേന്തിയിലായിരുന്നു സംഭവം. നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാ നേതാവുമായി ശരത് ലാലിനാണ് വെട്ടേറ്റത്. ഇയാള്‍ക്കൊപ്പം ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ദീപുവാണ് ആക്രമിച്ചത്. ഇയാള്‍ ഒളിവിലാണ്.
ഒപ്പം യാത്രചെയ്യുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്. തര്‍ക്കത്തിനെത്തുടര്‍ന്ന് ബൈക്കില്‍ നിന്നിറങ്ങിയ ശരത് ലാലിനെ ബാഗിലൊളിപ്പിച്ച വെട്ടുകത്തികൊണ്ട് ദീപു ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ ശരത് സമീപത്തെ നഗരസഭാ കൗണ്‍സിലറുടെ വീട്ടിലേക്ക് ഒാടിക്കയറിയാണ് രക്ഷപ്പെട്ടത്. ദീപു ഒളിവിലാണ്. ആക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് എടുക്കാന്‍ തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.