ബൈക്കില്‍ ആസിഫ് അലി, മുണ്ടുടുത്ത നാടന്‍ പയ്യനെ കണ്ട് അമ്ബരന്ന് നാട്ടുകാര്‍; വിഡിയോ വൈറല്‍

മുണ്ടും ഷര്‍ട്ടും ധരിച്ച്‌ ബൈക്ക് ഓടിച്ചു പോകുന്ന ഒരു ചെറുപ്പക്കാരന്‍, ഒറ്റ നോട്ടത്തില്‍ വിഡിയോ കണ്ടാല്‍ ഇങ്ങനെ മാത്രമേ തോന്നു. ഒന്നൂടൊന്ന് സൂക്ഷിച്ചുനോക്കണം ആ നാടന്‍ പയ്യന്‍ മലയാളത്തിന്റെ പ്രിയതാരം ആസിഫ് അലിയാണെന്ന് മനസിലാകാന്‍. ഈരാറ്റുപേട്ടയിലൂടെയാണ് ആസിഫ് പഴയൊരു ആര്‍എക്സ് ഹണ്ട്രണ്ട് ബൈക്കുമായി എത്തിയത്. അപ്രതീക്ഷിതമായി യുവതാരത്തെ കണ്ട ചിലര്‍ അമ്ബരന്ന് നോക്കുന്നതും വിഡിയോയില്‍ കാണാം.

സിനിമാ ഷൂട്ടിങ്ങിന്റെ ഭാ​ഗമായിട്ടായിരുന്നു ആസിഫിന്റെ ഈ ബൈക്ക് സഫാരി. വിഡിയോ കൃത്യമായി നോക്കിയാല്‍ ആസിഫിന് മുന്നിലായി ഒരു കാര്‍ കാണാം. കാറിന്റെ പിന്‍ഭാഗത്ത് കാമറയും ഷൂട്ടിങ് സംഘവും ഉണ്ട്.

ഈരാറ്റുപേട്ടയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ജിബു ജേക്കബിന്‍റെ ‘എല്ലാം ശരിയാകും’ എന്ന സിനിമയുടെ ചിത്രീകരണമായിരുന്നു ഇത്.
വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍, ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജിഷ വിജയന്‍ ആണ് നായിക. ഷാരിസ്, നെബിന്‍, ഷാല്‍ബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Related posts

Leave a Comment