കൊച്ചി: വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അടിപിടി കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി.
കടവന്ത്ര സൗത്ത് ഗിരിനഗര്‍ സ്വദേശി പെരുമ്ബിള്ളി വീട്ടില്‍ ബോണി (22)യെയാണ് എറണാകുളം സൗത്ത് പൊലീസ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പനമ്ബിള്ളിനഗറില്‍ നടന്ന അടിപിടി കേസിലെ കൂട്ടു പ്രതിയാണ് ബോണി.
എയര്‍ഇന്ത്യ എക്സ്‌പ്രസ് വിമാനത്തില്‍ ദോഹയ്ക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ബോണിയെ പൊലീസ് പിടികൂടിയത്. എറണാകുളം സൗത്ത് ഇന്‍സ്‌പെക്ടര്‍ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അടിപിടി കേസിലെ കൂട്ടുപ്രതി കടവന്ത്ര ഗാന്ധിനഗര്‍ സ്വദേശി കെ.ടി. ജിബിനി (22)നെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പനമ്ബിള്ളിനഗറിലുള്ള കഫേയുടെ മുന്നില്‍ വെച്ച് പള്ളൂരുത്തി സ്വദേശിയായ റിനോഷിനേയും കൂട്ടുകാരായ ആരിയോണ്‍, ശ്രീഹരി എന്നിവരേയും ഹെല്‍മെറ്റ് കൊണ്ട് ആക്രമിക്കുകയായിരുന്നു പ്രതികള്‍. കഫേയുടെ മുന്നിലിരുന്ന വെള്ള ബൈക്കിന്റെ ഭംഗി കണ്ട് ആരിയോണ്‍ നോക്കിയിരുന്നതാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കി.