മാനന്തവാടി: മാനന്തവാടിയില്‍ നാട്ടിലിറങ്ങി ആളെ കൊന്ന കാട്ടാന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
ആനയെ മണ്ണുണ്ടിയില്‍ വളഞ്ഞ ദൗത്യസംഘം മയക്കുവെടി വയ്ക്കാനുള്ള അനുകൂല സാഹചര്യത്തിനായി കാത്തിരിക്കുകയാണ്.
ആന നില്‍ക്കുന്ന സ്ഥലത്തുനിന്നും 100 മീറ്റര്‍ അകലെയാണ് ദൗത്യസംഘവും തമ്ബടിച്ചിരിക്കുന്നത്. മരത്തിന്റെ മുകളില്‍ നിന്ന് ആനയെ വെടിവയ്ക്കാനുള്ള പരിശ്രമമാണ് ദൗത്യസംഘം നടത്തുന്നത്.
അതിനിടെ, കണ്ണൂര്‍ കൊട്ടിയൂരില്‍ മുള്ളുവേലിയില്‍ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ച് വനംവകുപ്പിന്റെ കൂട്ടിലേക്ക് മാറ്റി.
കടുവയ്ക്ക് മതിയായ ചികിത്സ നല്‍കിയ ശേഷം ആറളം വന്യജീവി സങ്കേതത്തില്‍ തുറന്നുവിടും. കടുവയുടെ ഇടതു കാലിന് ചെറിയ പരിക്കുകളുണ്ട്. മുള്ളുവേലിയില്‍ കുടുങ്ങിയതാണെന്നാണ് നിഗമനം.
വന്യജീവികളുടെ ആക്രമണം പതിവാകുന്ന സാഹചര്യത്തില്‍ പുല്‍പ്പള്ളിയില്‍ ജനങ്ങള്‍ പ്രതിഷേധിക്കുകയാണ്.