ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ശ്രമം നാലാം ദിവസം ; ശ്രമം തുടരുന്നു, കാട്ടാനയ്‌ക്കൊപ്പം മറ്റൊരു മോഴയാന കൂടി

വയനാട്: മാനന്തവാടിയില്‍ ആളെ കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനുള്ള ശ്രമം നാലാം ദിവസവും തുടരുന്നു.

ബേലൂര്‍ മഖ്‌നയെന്ന മോഴയാനയെ മയക്കുവെടി വെച്ച്‌ പിടികൂടാന്‍ വനംവകുപ്പ് ശ്രമം തുടരുന്നതിനിടയില്‍ മറ്റൊരാന കൂടി ബേലൂര്‍ മഖ്‌നയ്‌ക്കൊപ്പം.

നിലവില്‍ മറ്റൊരു മോഴയ്‌ക്കൊപ്പമാണ് ആനയുടെ സഞ്ചാരം. ആനയുടെ സിഗ്‌നല്‍ കിട്ടുന്ന ഭാഗത്താണ് തെരച്ചില്‍ നടത്തുന്നത്.

രാത്രി വൈകി, ആന കര്‍ണാടക അതിര്‍ത്തിക്ക് ഏറെ അടുത്ത് എത്തിയിരുന്നെങ്കിലും തിരികെ കേരള കാടുകളിലേക്ക് തന്നെ നീങ്ങി.

വിവിധ സംഘങ്ങളായി തിരിഞ്ഞ്, കാടിന്റെ പലഭാഗത്ത് കൂടിയാണ് ദൗത്യസംഘം ആനയെത്തേടി പോയിരിക്കുന്നത്.

സ്ഥലവും സന്ദര്‍ഭവും കൃത്യമായാല്‍ മാത്രം മയക്കുവെടിക്ക് ശ്രമിക്കുകയുള്ളൂ എന്നാണ് ദൗത്യസംഘത്തിന്റെ നിലപാട്.

കൊലയാളി ആനയെ പിടികുടാത്തതിനാല്‍ നാട്ടുകാരും അമര്‍ഷത്തിലാണ്്.

അതേസമയം അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ തമ്ബടിച്ചിട്ടുള്ള ആന, കുങ്കികളെ കാണുമ്ബോള്‍ ഒഴിഞ്ഞു മാറുകയായിരുന്നു.

പൊന്തക്കാടുകളും മയക്കുവെടി വെയ്ക്കുന്നതില്‍ തടസ്സമാകുന്നുണ്ട്.

ഇന്നലെ പലതവണ മയക്കുവെടിക്ക് ഒരുങ്ങിയെങ്കിലും കാര്യങ്ങള്‍ ശരിയായിട്ട് വന്നിരുന്നില്ല.

പൊന്തക്കാടുകള്‍ക്കൊപ്പം മൂടല്‍മഞ്ഞും മറ്റു വന്യമൃഗങ്ങളുടെ ശല്യവും ദൗത്യസംഘത്തിന് പ്രതിസന്ധിയാണ്.

എത്രയും പെട്ടെന്ന് മോഴയെ പിടിക്കാനാണ് വനംവകുപ്പിന്റെ നീക്കം.

Related posts

Leave a Comment