ബുറേവി ചുഴലിക്കാറ്റ്, തമിഴ്‌നാട്ടില്‍ റെക്കോര്‍ഡ് മഴ; കെട്ടിടം വീണ് മൂന്ന് പേര്‍ മരിച്ചു, ചിദംബരം ക്ഷേത്രത്തില്‍ വെള്ളം കയറി, വ്യാപക കൃഷിനാശം

ചെന്നൈ: ബുറേവി ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴനാട്ടില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴയില്‍ മൂന്ന് പേര്‍ മരിച്ചു. തഞ്ചാവൂരില്‍ രണ്ട് കെട്ടിടം ഇടിഞ്ഞ് വീണാണ് അപകടം.

എലുമിചംകായ് പാളയത്ത് വീട് തകര്‍ന്നുവീണ് 70 വയസുള്ള ആര്‍ കുപ്പുസ്വാമിയും ഭാര്യ 65 വയസുള്ള യശോധയുമാണ് മരിച്ചത്. വടക്കല്‍ ഗ്രാമത്തില്‍ ശാരദാംബാളാണ് കനത്തമഴയില്‍ കെട്ടിടം വീണ് ഉണ്ടായ അപകടത്തില്‍ മരിച്ച മൂന്നാമത്തെയാള്‍.

ബുധനാഴ്ച മുതല്‍ തഞ്ചാവൂരും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. വെള്ളിയാഴ്ച രാവിരെ എട്ടര വരെയുള്ള 24 മണിക്കൂറിനിടെ 122 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്. പാട്ടുക്കോട്ട താലൂക്കില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. 202 മില്ലിമീറ്റര്‍ മഴ പെയ്്തതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.വെള്ളം കയറി വ്യാപക കൃഷി നാശം സംഭവിച്ചതായി അധികൃതര്‍ പറയുന്നു. നിരവധിപ്പേരെ ക്യാമ്ബുകളിലേക്ക് മാറ്റിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും മഴ തുടരുകയാണ്. കനത്തമഴയില്‍ ചെന്നൈ നഗരത്തിലെ ചില താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി. ചിദംബരം ക്ഷേത്രത്തില്‍ വെള്ളം കയറി.

 

Related posts

Leave a Comment