ബി പോസിറ്റീവ് ബാനറിൽ മോഹൻ മുതിരയിൽ നിർമ്മിച്ച് കുട്ടിക്കൽ ജയചന്ദ്രൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹസ്വചിത്രം ആണ് കറ. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് പൃഥ്വിരാജ് കുമാറിൻറെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. പെട്ടെന്നുതന്നെ ചിത്രം ജനശ്രദ്ധ പിടിച്ചു പറ്റി. ഒരു ഇര പിന്നീട് എങ്ങനെ ഒരു വേട്ടക്കാരൻ ആയി മാറുന്നു സമൂഹം അയാളെ എങ്ങനെ വേട്ടക്കാരൻ ആകുന്നു തുടങ്ങിയ വിഷയങ്ങളാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. ചിത്രത്തിന് കഥ ,തിരക്കഥ, സംഭാഷണം, സംവിധാനം, നിർവഹിച്ചിരിക്കുന്നത് ലാറിഷ് ആണ്. ചിത്രം പെട്ടെന്ന് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റി. ശബ്ദത്തിന് ധാരാളം പ്രാധാന്യം നൽകിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. വളരെ മികച്ച മാധ്യമശ്രദ്ധ ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മരണവും ജീവിതവും സമൂഹം ഒരാളെ കുറ്റക്കാരൻ ആകുന്നതും ഈ ചിത്രം എടുത്തുകാണിക്കുന്നു. ഒരു ഇര പിന്നീട് വേട്ടക്കാരൻ ആകുന്നു പിന്നീട് അയാൾ വീണ്ടും ഇരയാകുന്നു. മികച്ച ആശയമാണ് ഈ ഷോർട്ട് ഫിലിമിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ബി പോസിറ്റീവ് ബാനറിൽ മോഹൻ മുതിരയിൽ നിർമ്മിച്ച് കുട്ടിക്കൽ ജയചന്ദ്രൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹസ്വചിത്രം ആണ് കറ
