കോട്ടയം: ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം നിരീക്ഷണത്തിലാണ്. നേരത്തെ ബിഷപ്പിന്റെ അഭിഭാഷകനും കോവിഡ് ബാധിച്ചിരുന്നു.
അതേസമയം, കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജാരാകാതിരുന്ന ബിഷപ്പിന്റെ ജാമ്യം കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച റദ്ദാക്കുകയും അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
അഭിഭാഷകന്റെ പ്രാഥമിക സമ്ബര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന ബിഷപ്പ് ക്വാറന്റൈനില്‍ കഴിയുകയാണെന്നും അതിനാലാണ് വിചാരണകോടതിയില്‍ ഹാജരാകാന്‍ സാധിക്കാതിരുന്നതെന്നും ബിഷപ്പിന്റെ പിആര്‍ഒ പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിന്റെ പേരില്‍ ജാമ്യം റദ്ദാക്കിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതികരിച്ചു.