വര്‍ക്കല ബിവറേജസ് ഔട്ട്ലെറ്റിലെ പ്രീമിയം കൗണ്ടറില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മോഷണം. ഉച്ചയോടെ മദ്യം വാങ്ങാനെത്തിയ നാല് യുവാക്കളില്‍ ഒരാളാണ് ഒരു കുപ്പി മദ്യം മോഷ്ടിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബില്ല് അടയ്ക്കുന്ന സമയത്താണ് പിന്നില്‍നിന്ന യുവാവ് ഒരു കുപ്പി മോഷ്ടിച്ചത്. തന്ത്രപൂര്‍വം മദ്യക്കുപ്പി മോഷ്ടിക്കുന്ന ദൃശ്യം സി.സി.ടി.വി. യില്‍ പതിഞ്ഞിട്ടുണ്ട്. രാത്രിയില്‍ സ്റ്റോക്ക് ചെക്ക് ചെയ്യുമ്ബോഴാണ് ഒരു കുപ്പി മദ്യത്തിന്റെ കുറവ് കണ്ടത്.
1380 രൂപ വില വരുന്ന മദ്യക്കുപ്പിയാണ് മോഷണം പോയതെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി തെളിഞ്ഞത്.
ഇതേ യുവാക്കള്‍ 7350 രൂപയ്ക്ക് മദ്യം വാങ്ങുകയും ചെയ്തതായി പരിശോധനയില്‍ കണ്ടെത്തിയതായി ബിവറേജസ് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച പോലീസില്‍ പരാതി നല്കി. സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമായി തന്നെ യുവാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ടെന്നും മോഷ്ടാക്കളെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.