ബിയര്‍ കഴിക്കുക ,വാക്‌സിന്‍ എടുക്കുക ; കോവിഡ് വാക്‌സിനേഷന് ‘പ്രോത്സാഹനമേകി ബൈഡന്‍

വാഷിങ്ടണ്‍: കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ക്ക് പ്രോത്സാഹനമേകി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.

‘ഒരു ബിയര്‍ കഴിക്കുക. മുടിവെട്ടുന്നതിനാണെന്ന പോലെ ഇരുന്നു കൊടുക്കുക..നിങ്ങളുടെ വാക്‌സിനേഷന്‍ സ്വീകരിക്കുക ‘ ബൈഡന്‍ പറഞ്ഞു.

ജൂലൈ 4 ന് ദേശീയ അവധി ദിനത്തില്‍ 70 ശതമാനം പേര്‍ക്ക് കുത്തിവെയ്പ്പ് പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പ്രചാരണത്തിന് സന്ദേശം പകര്‍ന്നുകൊണ്ടാണ് ബൈഡന്‍ പ്രതികരിച്ചത് .

ഒരു ഷോട്ട് നേടുക, ബിയര്‍ കഴിക്കുക യുഎസ് സ്വാതന്ത്ര്യദിനത്തിലെ ലക്ഷ്യം കൈവരിക്കാനുള്ള പ്രചാരണത്തെ കുറിച്ചുള്ള പ്രസംഗത്തില്‍ ബൈഡന്‍ വ്യക്തമാക്കി .

ആന്‍ഹ്യൂസര്‍ ബുഷ് പോലുള്ള വന്‍കിട മദ്യകമ്ബനി മുതല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ വരെയുള്ളവയെ പദ്ധതിയിലേക്ക് വൈറ്റ്ഹൗസ് റിക്രൂട്ട്മെന്‍റ് നടത്തി . ‘ഞങ്ങള്‍ അമേരിക്കന്‍ ജനതയോട് സഹായം തേടുന്നു. ഇത് എല്ലാവരും എടുക്കാന്‍ പോകുന്നു. കോവിഡില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും ഒരു വര്‍ഷത്തിലേറെ കാലം നമ്മുടെ ജീവിതത്തെ വരിഞ്ഞുമുറുക്കിയതിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാനും കഴിയും’ ബൈഡന്‍ വ്യക്തമാക്കി .

70 ശതമാനം പേര്‍ക്ക് വാക്‌സിന്‍ എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രായപൂര്‍ത്തി ആയവരില്‍ 63 ശതമാനം പേര്‍ നിലവില്‍ യുഎസില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. 12 സംസ്ഥാനങ്ങളില്‍ 70 ശതമാനം പിന്നിട്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഈ ലക്ഷ്യത്തിലെത്തുമെന്നും ബൈഡന്‍ പറഞ്ഞു.

അതെ സമയം അമേരിക്കയില്‍ പകുതിയോളം പേര്‍ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് അവിടെ കോവിഡ് വ്യാപനം ഗണ്യമായി കുറിച്ചിട്ടുണ്ട്. ആറ് ലക്ഷത്തോളം പേര്‍ കോവിഡ് മഹാമാരിക്ക് കീഴടങ്ങുകയും ചെയ്തിട്ടുണ്ട് .

2020 മാര്‍ച്ചിന് ശേഷം ആദ്യമായി ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തില്‍ താഴെയാണെന്നും മരണ നിരക്കില്‍ 85 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ വാക്‌സിനേഷന് പ്രേരിപ്പിക്കുന്നതിനായി ആകര്‍ഷകമായ പദ്ധതികളും പ്രചാരണങ്ങളുമാണ് ബൈഡന്‍ ഭരണകൂടവും യുഎസിലെ സംസ്ഥാനങ്ങളും നടത്തിവരുന്നത്.
ഒരുമില്യണ്‍ ഡോളറിന്റെ സമ്മാനമുള്ള ലോട്ടറികളും വാഹനങ്ങളുമൊക്കെയാണ് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ചില സംസ്ഥാനങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നത്

Related posts

Leave a Comment