ബിനീഷ് കോടിയേരി ഡയറക്ടറായി ബംഗളൂരുവില്‍ തുടങ്ങിയ രണ്ട് കമ്ബനികളുടെ സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യം. കേന്ദ്ര ധനകാര്യസെക്രട്ടറിക്കും കോര്‍പറേറ്റ് കാര്യ സെക്രട്ടറിക്കും സുപ്രിംകോടതി അഭിഭാഷകന്‍ കോശി ജേക്കബ് ആണ് പരാതി നല്‍കിയത്. അതേസമയം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ബിനീഷ് കോടിയേരി ഡയറക്ടറായി ബി ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബി ക്യാപിറ്റല്‍ ഫൊറെക്‌സ് ട്രേഡിംഗ് എന്നീ രണ്ട് കമ്ബനികളാണ് ബംഗളൂരു ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ട് വര്‍ഷം പ്രവര്‍ത്തിച്ച ശേഷം കോര്‍പറേറ്റ് കാര്യമന്ത്രാലയത്തിന് കണക്കുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കമ്ബനികളുടെ അംഗീകാരം റദ്ദാക്കി.
ഈ കമ്ബനികളുടെ സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര ധനകാര്യസെക്രട്ടറിക്കും കോര്‍പറേറ്റ് കാര്യ സെക്രട്ടറിക്കും സുപ്രിംകോടതി അഭിഭാഷകന്‍ കോശി ജേക്കബ് പരാതി നല്‍കിയത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള ബന്ധം അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. സമാന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു.
ലഹരിക്കടത്ത് കേസില്‍ ആരോപണമുയര്‍ന്ന ബി ക്യാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്ന ബംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ ബിനീഷ് കോടിയേരിയാണെന്നുള്ള രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇങ്ങനെ കമ്ബനിയില്ലെന്നായിരുന്നു ബിനീഷ് നേരത്തെ പ്രതികരിച്ചത്.