ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയം; ഇഡിയ്‌ക്കെതിരായ നീക്കത്തില്‍ നിന്ന് ബാലാവകാശ കമ്മിഷന്‍ പിന്മാറി

കോഴിക്കോട്: ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ ഇഡിക്കെതിരെ തുടര്‍നടപടികള്‍ ഇല്ലെന്ന് ബാലാവകാശ കമ്മിഷന്‍. കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ല. വീട്ടില്‍ റെയ്ഡ് നടന്നപ്പോഴുണ്ടായ പരാതി സംബന്ധിച്ച കാര്യങ്ങള്‍ അന്ന് തന്നെ തീര്‍പ്പാക്കിയതാണെന്നും ബാലാവകാശ കമ്മീഷന്‍ അംഗം കെ. നസീര്‍ വ്യക്തമാക്കി.

ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. റെയ്ഡ് നടക്കുമ്ബോള്‍ ബിനീഷിന്റെ ഭാര്യയും കുഞ്ഞും ഭാര്യാമാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

മണിക്കൂറുകള്‍ നീണ്ടു നിന്ന റെയ്ഡ് കടുത്ത മാനസികസമ്മര്‍ദ്ദമുണ്ടാക്കിയെന്നും രണ്ടരവയസ്സുള്ള കുഞ്ഞിന് ഉറങ്ങാന്‍പോലും കഴിഞ്ഞില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് ബിനീഷിന്റെ ഭാര്യാപിതാവ് ബാലാവകാശ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. ഉടന്‍ തന്നെ ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ വീട്ടിലെത്തി ഇവരെ സന്ദര്‍ശിച്ചിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു.

Related posts

Leave a Comment