ബിനീഷിന്‍റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതം; തടയില്ല- സി.പി.എം

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് സി.പി.എം. റെയ്ഡിന്‍റെ ഭാ​ഗമായി 26 മണിക്കൂറോളം കുടുംബാ​ഗങ്ങളെ വീട്ടുതടങ്കലിലാക്കിയ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണ്.

എന്നാല്‍ ബിനീഷിന്‍റെ പേരിലുള്ള അന്വേഷണത്തെ എതിര്‍ക്കാനോ തടയാനോ ശ്രമിക്കില്ലെന്നും സി.പി.എം വ്യക്തമാക്കി. രാഷ്ട്രീയ പ്രേരിതമായ ിത്തരം നടപടികളെ തുറന്നുകാണിക്കുന്ന പ്രചരണങ്ങള്‍ നടത്തും. എ.കെ.ജി സെന്ററില്‍ ചേര്‍ന്ന അവൈലബിള്‍ സെക്രട്ടേറിയേറ്റ് യോ​ഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

Related posts

Leave a Comment