ബിനീഷിനെ നേരില്‍ കാണണം, ഇ ഡി അനുവദിക്കുന്നില്ല; ഹൈക്കോടതിയെ സമീപിച്ച്‌ ബിനോയ് കോടിയേരി

ബംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കസ്റ്റഡിയിലുളള ബിനീഷ് കോടിയേരിയെ നേരില്‍ കാണണമെന്ന ആവശ്യവുമായി സഹോദരന്‍ ബിനോയ് കോടിയേരി. ഇക്കാര്യം ആവശ്യപ്പെട്ട് ബിനോയ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ബിനീഷിനെ കാണാന്‍ എന്‍ഫോഴ്‌സ്‌മെന്റ് സമ്മതിക്കുന്നില്ലെന്നും വക്കാലത്ത് ഒപ്പിടുവിക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ബിനോയ് പറയുന്നു. ബിനീഷിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് മാദ്ധ്യമങ്ങള്‍ വഴി അറിഞ്ഞതായും ബിനോയ് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.

അതേസമയം, തുടര്‍ച്ചയായ അഞ്ചാം ദിവസവും ബിനീഷിന്റെ ചോദ്യം ചെയ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ തുടരുകയാണ്. ഇ ഡി ഓഫീസിലെത്തിച്ച ബിനീഷ് ഏറെ ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചിരുന്നു. വളരെയധികം ബുദ്ധിമുട്ടിയാണ് അദ്ദേഹം പടികള്‍ നടന്നു കയറിയത്. ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും താന്‍ അവശനാണെന്നും ബിനീഷ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ അറിയിച്ചു.

Related posts

Leave a Comment