ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കൂടുതല്‍ തെളിവുകളുമായി ഇഡി

ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്ത ബിനീഷ് കോടിയേരിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. തുടര്‍ച്ചയായി 11 ദിവസം ഇഡി ബിനീഷിനെ ചോദ്യം ചെയ്തു. കസ്റ്റഡിയില്‍ അവസാന ദിനമായ ഇന്ന് ഉച്ചയ്ക്ക് ബെംഗളൂരു സെഷന്‍സ് കോടതിയിലാണ് ബിനീഷിനെ ഹാജരാക്കുന്നത്.

ബിനീഷിന്‍റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ബിനീഷിനെതിരെ കൂടുതല്‍ തെളിവുകള്‍ ഇഡി കോടതിയില്‍ ഹാജരാക്കിയേക്കും. ബിനീഷ് കസ്റ്റഡിയിലിരിക്കെ ഫോണടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചതും കോടതിയെ അറിയിച്ചേക്കും.

ബിനീഷിന്റെ വീട്ടില്‍നിന്നു കണ്ടെടുത്തുവെന്ന് പറയുന്ന മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് ഇടപാടുകളെക്കുറിച്ചും അഞ്ചു കമ്ബനികളുടെ സാമ്ബത്തിക ഇടപാടുസംബന്ധിച്ച വിവരങ്ങളുമായിരിക്കും സമര്‍പ്പിക്കുന്നത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചു നടത്തിയ ഇടപാടുകള്‍സംബന്ധിച്ച വിവരങ്ങള്‍ കേരളത്തില്‍നിന്നു ശേഖരിച്ചിട്ടുണ്ട്. ബിനീഷ് ആരംഭിച്ച മൂന്നു കമ്ബനികളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

ബിനീഷിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ കിട്ടുന്നതിനായി എന്‍സിബിയും കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഡിയ്ക്ക് കസ്റ്റഡി നീട്ടിനല്‍കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച നല്‍കിയ അപേക്ഷ എന്‍സിബി പിന്‍വലിച്ചത്.

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലാണ് ബിനീഷ് കോടിയേരി. ബിനീഷിന്റെ സാമ്ബത്തിക ഇടപാടുകളും ബിനാമി ബന്ധങ്ങളും അന്വേഷിക്കുന്നതിന്റെ ഭാഗമായി ബിനീഷിന്റെ തിരുവനന്തപുരത്തുള്ള വീട്ടിലെത്തി ഇഡി റെയ്ഡ് നടത്തിയിരുന്നു. ഒരു ദിവസത്തില്‍ അധികം നീണ്ടുനിന്ന റെയ്ഡില്‍ ബിനീഷിന്റെ കുട്ടിയെയുള്‍പ്പടെ വീട്ടുതടങ്കലിലാക്കി എന്ന് കുടുംബം ചുണ്ടിക്കാട്ടിയിരുന്നു.

Related posts

Leave a Comment