ബെംഗളൂരു: കര്‍ണാടക ബിജെപിയില്‍ വീണ്ടും പാളയത്തില്‍ പട തുടരുന്നു. കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെ വിശ്വസ്ഥരുടേയും മകന്റേയും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയഡ് നടത്തുകയാണ്. ഈ സംഭവത്തില്‍ ശരിക്കും ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്. കര്‍ണാടക ബിജെപിയേയും യെദിയൂരപ്പ വിഭാഗത്തേയും ഞെട്ടിച്ചാണ് ഇന്ന് രാവിലെ മുതല്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്.
യെദ്യൂരപ്പയുടെ പേഴ്സണല്‍ അസിസ്റ്റന്റും വലം കൈയുമായ ഉമേഷിന്റെ സ്ഥാപനങ്ങളിലും മകന് വിജയേന്ദ്രയ്ക്ക് പങ്കാളത്തിമുള്ള വിവിധ സ്ഥാപനങ്ങളിലുമാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുന്നത്. സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപി നേതാക്കളുടെ അറിവോടെയാണ് റെയ്ഡെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. വിജയേന്ദ്രയുടെ സാമ്ബത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും ആദായനികുതി വകുപ്പ് ശേഖരിക്കുന്നുണ്ടെന്നാണ് സൂചന. ഉമേഷിന്റെ രാജാജി നഗറിലെ വീട്ടിലും ബസന്ത് സര്‍ക്കിളിലെ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുകയാണ്. വിജയേന്ദ്രയ്ക്ക് പങ്കാളിത്തമുള്ള സ്പ്രേ സ്റ്റാര്‍ റെസിഡന്‍സി, ആര്. എന്റര്‍പ്രൈസസ് എന്നീ സ്ഥാപനങ്ങളിലും പരിശോധന പുരോഗമിക്കുന്നു.
നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പ്രഭാവം കര്‍ണാടകയില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഗുണം ചെയ്യില്ലെന്ന പ്രസ്താവ കുറച്ചു ദിവസം മുന്‍പ് യെദിയൂരപ്പ നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പുകളുടെ ചുമതല വിജയേന്ദ്രയ്ക്ക് നല്‍കാത്തതിനെ ചൊല്ലി കര്‍ണാടക ബിജെപിയില്‍ നേരെ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് യെദിയൂരപ്പയെ സമ്മര്‍ദ്ദത്തിലാക്കി കൊണ്ട് ആദായനികുതി വകുപ്പിന്റെ റെയ്ഡ് ആരംഭിച്ചത്.
നേരത്തെ കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കര്‍ണാടകത്തില്‍ നേതൃമാറ്റം ഉണ്ടായത്. യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പുറത്തായപ്പോള്‍ പകരം തന്റെ വിശ്വസ്തനായ ബസവരാജ് ബൊമ്മയ്യയൊണ് മുഖ്യമന്ത്രിയാക്കിയത്. 2019 ജൂലൈ 26നായിരുന്നു കര്‍ണാടകയുടെ 25ാം മുഖ്യമന്ത്രിയായി യെദിയൂരപ്പ അധികാരമേറ്റത്. തുടക്കം മുതല്‍ വിവാദങ്ങളുടെ അകമ്ബടിയോടെയായിരുന്നു ഭരണം. സഖ്യ സര്‍ക്കാറിന്റെ അട്ടിമറിയില്‍ തുടങ്ങി വിമത നേതാക്കളെ ബിജെപിയില്‍ ഉള്‍പ്പെടുത്തി ഉപതെരഞ്ഞെടുപ്പില്‍ സഥാനാര്‍ഥിത്വം നല്‍കലും മന്ത്രിസഥാനം നല്‍കലുമെല്ലാം പാര്‍ട്ടിയില്‍ ഒറ്റക്കുനിന്നാണ യെദിയൂരപ്പ നേടിയെടുത്തത്.
ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെ.ഡി-എസും തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കി അധികാരത്തിലേറിയതും ഒരു വര്‍ഷം തികഞ്ഞപ്പോള്‍ 17 എംഎല്‍എമാരെ ഭരണപക്ഷത്തു നിന്ന വരുതിയിലാക്കി യെദിയൂരപ്പയുടെ നേതൃത്വത്തില്‍ സര്‍ക്കാറിനെ അട്ടിമറിച്ചതും ചരിത്രം. കുതിരക്കച്ചവടത്തിന്റെയും ഓപറേഷന് താമരയുടെയും കരിനിഴലില്‍ സത്യപ്രതിജഞ ചെയത യെദിയൂരപ്പ കര്‍ണാടക രാഷട്രീയത്തില്‍ കുതന്ത്രങ്ങളുടെ ചാണക്യനാണെന്ന തെളിയിച്ച നാളുകളായിരുന്നു അത.
കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി-എസില്‍ നിന്നും രാജിവെച്ച എംഎല്‍എമാര്‍ ബിജെപിയുടെ തണലില്‍ സുരക്ഷിതമായി മുംബൈയിലെ ഹോട്ടലില്‍ കഴിയുമ്ബോഴായിരുന്നു ബംഗളൂരുവിലെ രാജഭവനില്‍ യെദിയൂരപ്പയുടെ സത്യപ്രതിജഞ. എംഎല്‍എമാര്‍ക്കായി യെദിയൂരപ്പ വിലപേശുന്ന ശബ്ദസന്ദേശമടക്കം പുറത്തായിട്ടും അന്വേഷണമൊന്നും എവിടെയുമെത്തിയില്ല.
75 വയസ്സു കഴിഞ്ഞവരെ മുഖ്യമന്ത്രിയടക്കമുള്ള പ്രധാന ചുമതലകള്‍ ഏല്പിക്കേണ്ടതില്ലെന്ന ബിജെപി നയം മാറ്റിവച്ചാണ് കര്‍ണാടകയിലെ സവിശേഷ സാഹചര്യം പരിഗണിച്ച് 78കാരനായ യെദിയൂരപ്പയെ പാര്‍ട്ടി മുഖ്യമന്ത്രിയാക്കിയത. ലിംഗായത്ത നേതാവായ യെദിയൂരപ്പക്ക് പിന്തുണയുമായി ലിംഗായത്ത മഠാധിപതികളടക്കം പരസ്യമായി രംഗത്തിറങ്ങിയ സാഹചര്യം ഉണ്ടായിട്ടുമാണ് അദ്ദേഹം രാജിവെച്ചത്.