ബിജെപിയുടെ ആദ്യഘട്ട പട്ടികയായി; 100 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും

ന്യുഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിവരെ നീണ്ട ചര്‍ച്ചയില്‍ 100 സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറായെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്നലെ രാത്രി 11 മണിക്ക് തുടങ്ങിയ ചര്‍ച്ചയാണ് പുലര്‍ച്ചെ നാല് മണിവരെ നീണ്ടത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ് നീക്കം.

മൂന്നാം വട്ടവും അധികാരത്തില്‍ തുടരാന്‍ ലക്ഷ്യമിടുന്ന ബിജെപി, എം.പിമാരുടെ പ്രവര്‍ത്തനം

വിലയിരുത്തിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയിരിക്കുന്നതെന്നും സൂചനയുണ്ട്.

യു.പി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഗുജറാത്ത്, കേരളം, തെലങ്കാന എന്നിവിടങ്ങളിലെ സ്ഥാനാത്ഥി നിര്‍ണയത്തിലാണ്

ആദ്യഘട്ടത്തില്‍ ശ്രദ്ധ ചെലുത്തിയത്.

ആന്ധ്രാപ്രദേശ്, പഞ്ചാബ്, തമിഴ്‌നാട് എന്നിവിടങ്ങിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമേ നടത്തൂ.

പഞ്ചാബില്‍ അകാലി ദളുമായും തമിഴ്‌നാട്ടി എഐഎഡിഎംകെയുമായും ആന്ധ്രയില്‍ വൈഎസ്‌ആര്‍

കോണ്‍ഗ്രസ്, തെലുങ്ക് ദേശം പാര്‍ട്ടി-ജനസേന സഖ്യവുമായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

യു.പിയിലെ വാരണസിയില്‍ നിന്ന് തന്നെ മോദി മൂന്നാമൂഴം തേടും. അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നുതന്നെയായിരിക്കും ജനവിധി തേടുക.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലക്‌നൗവില്‍ നിന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലെ ഗുണ-

ശിവപുരിയില്‍ നിന്നും മത്സരിക്കും. മാര്‍ച്ച്‌ 10ന് മുന്‍പ് പകുതിയിലേറെ സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിക്കുമെന്നാണ് സൂചന.

Related posts

Leave a Comment