തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് നിയോഗിച്ച അന്വേഷണ സമിതികളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിലും പോഷകസംഘടനകളിലും അഴിച്ചുപണി നടത്തിയെങ്കിലും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക നേതൃത്വം പൂര്‍ണ്ണ ആധിപത്യം നിലനിറുത്തി.
കോര്‍കമ്മിറ്റിയുടെ ഭാഗമായ സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ക്ക് മാറ്റമില്ല. സംസ്ഥാന വൈസ് പ്രസിഡന്റുമാരില്‍ രണ്ട് പേര്‍ മാറിയപ്പോള്‍ പുതുതായി സി. ശിവന്‍കുട്ടി, പി. രഘുനാഥ്, അഡ്വ.ബി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ എത്തി. മൂന്നുപേരും ഔദ്യോഗിക നേതൃത്വത്തിന്റെ വിശ്വസ്തര്‍.
ജി.രാമന്‍ നായര്‍, എം.എസ്. സമ്ബൂര്‍ണ്ണ എന്നിവരാണ് മാറിയത്. ദേശീയ ഉപാദ്ധ്യക്ഷനായി മാറിയ എ.പി. അബ്ദുള്ളക്കുട്ടിയുടെ ഒഴിവ് നേരത്തേയുണ്ടായിരുന്നു.
അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റിയിട്ടുണ്ട്. വി.എ. സൂരജ് (പത്തനംതിട്ട), ജി. ലിജിന്‍ലാല്‍ (കോട്ടയം), കെ.എം. ഹരിദാസ് (പാലക്കാട്), കെ.പി. മധു (വയനാട്), രവീശ തന്ത്രി (കാസര്‍കോട്) എന്നിവരാണ് പുതിയ ജില്ലാ പ്രസിഡന്റുമാര്‍.
ശോഭാ സുരേന്ദ്രനെയും എ.എന്‍. രാധാകൃഷ്ണനെയും വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിലനിറുത്തി.പാര്‍ട്ടി നേതൃത്വവുമായി ചെറിയ അകല്‍ച്ചയിലായിരുന്നു ശോഭാ സുരേന്ദ്രന്‍. ഓര്‍ഗനൈസിംഗ് ജനറല്‍സെക്രട്ടറി എം. ഗണേശിനും മാറ്റമില്ല.
സംസ്ഥാന ട്രഷററായിരുന്ന അഡ്വ.ജെ.ആര്‍. പത്മകുമാറിന് പുറമേ, കെ. ശ്രീകാന്തും പന്തളം പ്രതാപനും രേണു സുരേഷും സംസ്ഥാന സെക്രട്ടറിമാരായി. കോണ്‍ഗ്രസ് വിട്ടു വന്നതാണ് പന്തളം പ്രതാപന്‍. അഡ്വ.ഇ. കൃഷ്ണദാസാണ് പുതിയ സംസ്ഥാന ട്രഷറര്‍.
ചലച്ചിത്ര നടനും നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന ജി. കൃഷ്ണകുമാര്‍, ജി. രാമന്‍ നായര്‍, എം.എസ്. സമ്ബൂര്‍ണ്ണ, പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന ജി. ഗിരീശന്‍ എന്നിവര്‍ നാഷണല്‍ കൗണ്‍സിലിലെത്തി. ജയരാജ് കൈമളാണ് പുതിയ ഓഫീസ് സെക്രട്ടറി.
പത്തനംതിട്ട ജില്ലാ പ്രസിഡന്റായിരുന്ന അശോകന്‍ കുളനടയെ പാര്‍ട്ടി സെല്‍ കോ-ഓര്‍ഡിനേറ്ററാക്കി. വയനാട് ജില്ലാ പ്രസിഡന്റായിരുന്ന സജി ശങ്കറിനെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
ഷാജി ആര്‍. നായരാണ് കര്‍ഷക മോര്‍ച്ചയുടെ പുതിയ പ്രസിഡന്റ്. പാലക്കാട്, കോഴിക്കോട് മേഖലാ ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരെ പരസ്പരം മാറ്റി. കെ.വി.എസ്. ഹരിദാസ്, നാരായണന്‍ നമ്ബൂതിരി, ടി.പി. സിന്ധുമോള്‍, സന്ദീപ് ജി. വാരിയര്‍, സന്ദീപ് വാചസ്പതി എന്നിവരാണ് പാര്‍ട്ടി വക്താക്കള്‍.
വൈസ് പ്രസിഡന്റുമാര്‍:
എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ഡോ. പ്രമീള ദേവി, സി. സദാനന്ദന്‍ മാസ്റ്റര്‍, പ്രൊഫ.വി.ടി. രമ, വി.വി. രാജന്‍, സി. ശിവന്‍കുട്ടി, പി. രഘുനാഥ്, അഡ്വ.ബി. ഗോപാലകൃഷ്ണന്‍.
ജനറല്‍ സെക്രട്ടറിമാര്‍:
എം.ടി. രമേശ്, ജോര്‍ജ് കുര്യന്‍, സി. കൃഷ്ണകുമാര്‍, അഡ്വ.പി. സുധീര്‍, എം. ഗണേശ് (ഓര്‍ഗനൈസിംഗ് ജന.സെക്രട്ടറി), കെ. സുഭാഷ് (ജോയിന്റ് ഓര്‍ഗനൈസിംഗ് ജന.സെക്രട്ടറി).
സെക്രട്ടറിമാര്‍:
കരമന ജയന്‍, അഡ്വ.എസ്. സുരേഷ്, എ. നാഗേഷ്, അഡ്വ.കെ. പ്രകാശ്ബാബു, അഡ്വ.ജെ.ആര്‍. പദ്മകുമാര്‍, കെ. രഞ്ജിത്, രാജി പ്രസാദ്, അഡ്വ.കെ. ശ്രീകാന്ത്, അഡ്വ. പന്തളം പ്രതാപന്‍, രേണു സുരേഷ്
ട്രഷറര്‍: അഡ്വ.ഇ. കൃഷ്ണദാസ്
മേഖലാ പ്രസിഡന്റുമാര്‍:
തിരുവനന്തപുരം:കെ. സോമന്‍
എറണാകുളം: എന്‍. ഹരി
പാലക്കാട്: വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍
കോഴിക്കോട്: ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍
മേഖലാ സെക്രട്ടറിമാര്‍:
തിരുവനന്തപുരം: കോവൈ സുരേഷ്
എറണാകുളം: എല്‍. പത്മകുമാര്‍
പാലക്കാട്: കെ.പി. സുരേഷ്,
കോഴിക്കോട്:ജി. കാശിനാഥ്
മോര്‍ച്ച പ്രസിഡന്റുമാര്‍
യുവമോര്‍ച്ച: സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍
മഹിളാ മോര്‍ച്ച: നിവേദിത സുബ്രഹ്മണ്യന്‍
കിസാന്‍ മോര്‍ച്ച: ഷാജി ആര്‍.നായര്‍
ന്യൂനപക്ഷ മോര്‍ച്ച: അഡ്വ.ജിജി ജോസഫ്
ഒ.ബി.സി മോര്‍ച്ച:എന്‍.പി. രാധാകൃഷ്ണന്‍
എസ്.സി മോര്‍ച്ച:ഷാജുമോന്‍ വട്ടേക്കാട്
എസ്.ടി മോര്‍ച്ച:മുകുന്ദന്‍ പള്ളിയറ