ബിജെപിക്ക് അക്കൗണ്ട് തുറക്കാനായതും വോട്ട് ഗണ്യമായി വര്‍ദ്ധിച്ചതും നിസ്സാരകാര്യമല്ലെന്ന് ബിനോയ് വിശ്വം

കോട്ടയം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായി എന്നതും അവരുടെ വോട്ട്

ശതമാനം ഗണ്യമായി വര്‍ദ്ധിച്ചു എന്നതും നിസ്സാരമായി കാണുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

ഈ തെരഞ്ഞെടുപ്പിലും ഇടതുമുന്നണി സംസ്ഥാനത്ത് പത്തൊന്‍പതു സീറ്റിലും പരാജയപ്പെടുകയും സീറ്റുനില

ബിജെപിക്ക് ഒപ്പമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് വിലയിരുത്തിക്കൊണ്ടുള്ള സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ഈ പ്രതികരണം.

കേരളത്തില്‍ ബിജെപി ശക്തിയാര്‍ജിക്കുന്നുവെന്ന വസ്തുത അംഗീകരിക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ലെങ്കിലും

സിപിഐക്ക് അത് ബോധ്യപ്പെട്ടുവെന്ന് ബിനോയ് വിശ്വത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.

്കേരളത്തില്‍ താമര വിരിയില്ലെന്ന് നിരന്തരം പരിഹസിച്ചുകൊണ്ടിരുന്നവര്‍ക്കുള്ള ചുട്ടമറുപടിയാണ് തൃശ്ശൂരില്‍ വോട്ടര്‍മാര്‍ നല്‍കിയത്.

തൃശ്ശൂരിലേത് ഒറ്റപ്പെട്ട സംഭവം എന്നു വിശേഷിപ്പിച്ച ചില ഇടതു നേതാക്കള്‍ എല്‍ഡിഎഫിന്‌റെ ഒറ്റപ്പെട്ട വിജയത്തെക്കുറിച്ച്‌ ചോദിക്കുമ്ബോള്‍ മുഖം മറച്ച്‌ മാറുകയാണ്.

Related posts

Leave a Comment