ബാലകൃഷ്ണപിള്ളയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കിഷോർ സത്യ

2005 പുറത്തിറങ്ങിയ മന്ത്രകോടി എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്ത് വന്ന നാടനാണ് കിഷോർ സത്യ. സീരിയൽ കൂടാതെ തസ്കരവീരൻ ദൈവത്തിൻറെ സ്വന്തം ക്ലീറ്റസ് , തുടങ്ങിയ സിനിമയിലും അദ്ദേഹം മികച്ച അഭിനയം കാഴ്ച വച്ചു . കിഷോർ സത്യ എന്ന പേരിനെക്കാളും അദ്ദേഹത്തെ ആളുകൾ തിരിച്ചറിയുന്നത് കറുത്തമുത്ത് എന്ന സീരിയലിലെ ഡോക്ടർ ബാലചന്ദ്രൻ ആയിയാണ് . ഈ പരമ്പര അദ്ദേഹത്തിന് വലിയ പേര് നേടിക്കൊടുത്തിരുന്നു. ഇപ്പോൾ സൂര്യ ടിവി സംപ്രേഷണം ചെയ്യുന്ന ഉദാഹരണം സുജാത എന്ന പരമ്പരയിൽ അഭിനയിച്ചുവരികയാണ് കിഷോർ. മുൻമന്ത്രി ആർ ബാലകൃഷ്ണപിള്ളക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ . സമൂഹമാധ്യമങ്ങളിൽ സജീവമായ അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആദരാഞ്ജലികൾ അർപ്പിച്ചത് . കിഷോർ സത്യ കുറിച്ച ഫേസ്ബുക്ക് കുറുപ്പിൻറെ പൂർണ്ണരൂപം ഇങ്ങനെ. ഇന്നലത്തെ ആഹ്ലാദം ഇന്ന് സങ്കടമായല്ലോ…..
ബാലകൃഷ്ണ പിള്ള സർ ഇനിയില്ല….


എന്ത് എഴുതണം എന്ന് എനിക്കറിയില്ല. പക്ഷെ ഇനി ആ കരുതൽ, സ്നേഹം, വാർത്തമാനങ്ങൾ ഒന്നും ഇനി എനിക്ക് ഇല്ലല്ലൊ. കോവിഡ് പ്രതിസന്ധി കാരണം കുറെ നാളായി ഞാൻ സാറിനെ കാണാൻ പോവാറില്ലായിരുന്നു. പല സ്ഥലങ്ങളിലും സഞ്ചരിക്കുന്ന ഞാൻ മൂലം ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് കരുതി.
അവസാനം കാണുമ്പോൾ സാറിന് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.എന്നിട്ടും എന്നോട് സംസാരിച്ചു കൊണ്ടേയിരുന്നു .പക്ഷെ അതെന്നെ ഒത്തിരി സങ്കടപ്പെടുത്തി. അതുകൊണ്ടുതന്നെ ഞാൻ വിഷമത്തോടെ നേരത്തെ ഇറങ്ങി.
ഒരു പിതാവിന്റെ വാത്സല്യത്തോടെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്. സിനിമ, സീരിയൽ കുടുംബ വിശേഷങ്ങൾ അങ്ങനെ ഒത്തിരി കാര്യങ്ങൾ. എപ്പോഴും എന്റെ മോൻ നീരുവിന്റെ വിശേഷങ്ങൾ ചോദിക്കുമായിരുന്നു….. തിരക്കിനിടയിലും എന്റെ സീരിയൽ കാണാൻ പോലും സർ സമയം കണ്ടെത്തിയിരുന്നു.
എഴുതിയാൽ തീരില്ല….
പങ്കുവെച്ച വിശേഷങ്ങൾ, കഥകൾ, കാര്യങ്ങൾ, അനുഭവങ്ങൾ…..
സർ, ഓർമ്മകളിൽ അനശ്വരനായി അങ്ങ് തുടരും…. ഇങ്ങനെയാണ് കിഷോർ സത്യ കുറിച്ച ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്….

Related posts

Leave a Comment