മലമ്ബുഴ ; ചെറാട് മലയില്‍ കുടുങ്ങിയ ബാബു ഇതിനുമുന്‍പും ട്രക്കിങ്ങിനായി പോയിട്ടുണ്ടെന്ന് സഹോദരന്‍ ഷാജി .
‘ആദ്യമായിട്ടയല്ല ഇതുപോലെ പോകുന്നത്. പക്ഷേ ഇപ്പോള്‍ എങ്ങനെയാണ് കുടുങ്ങിയതെന്ന് വ്യക്തമല്ല. ഫയര്‍ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥരെയാണ് ബാബു ആദ്യം വിളിച്ചത്.
അതിനുശേഷം എന്നെ നാട്ടുകാരാണ് വിളിച്ചറിയിച്ചത്’. ഷാജി പറഞ്ഞു. അതേസമയം രക്ഷാദൗത്യ സംഘത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും കാലാവസ്ഥ എത്രത്തോളം അനുകൂലമാകുമെന്നറിയില്ലെന്നും ഷാഫി പറമ്ബില്‍ എംഎഎല്‍എ പ്രതികരിച്ചു.