‘ബാന്‍ഡ് എയിഡ് വാങ്ങണം; നല്ല വിശപ്പുമുണ്ട്’: ലോക്ക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങാ൯ ആളുകള്‍ പറയുന്ന ‘അത്യാവശ്യ’ കാരണങ്ങള്‍ പങ്കുവെച്ച്‌ പൊലീസ്

രസകരവും ചിരി ഉണര്‍ത്തുന്നതുമായ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കു വെയ്ക്കുന്നതിന്റെ പേരില്‍ പ്രശസ്തമാണ് മുംബൈ പൊലീസ്. വളരെ സുപ്രധാനമായ സന്ദേശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുമ്ബോഴും നമ്മളെ പൊട്ടിച്ചിരിപ്പിക്കാന്‍ ശേഷിയുള്ളവയായിരിക്കും മുംബൈ പൊലീസിന്റെ പോസ്റ്റുകള്‍. കോവിഡ് 19 നിയന്ത്രണങ്ങളെക്കുറിച്ചും മാസ്ക് ധരിക്കുന്നതിനെക്കുറിച്ചും സാമൂഹ്യ അകലം പാലിക്കുന്നതിനെക്കുറിച്ചുമുള്ള പോസ്റ്റുകളിലും എന്തെങ്കിലുമൊക്കെ തമാശ ഉള്‍ക്കൊള്ളിക്കാന്‍ അവര്‍ ശ്രമിക്കാറുണ്ട്.

ഇത്തവണ ജോലി ചെയ്തു കൊണ്ടിരിക്കെ തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് കേള്‍ക്കേണ്ടി വന്ന രസകരമായ ചില ഒഴിവുകഴിവുകളാണ് മുംബൈ പൊലീസ് പങ്കുവെച്ചിരിക്കുന്നത്. കോവിഡ് വ്യാപനസമയത്ത് വീട്ടില്‍ നിന്ന് പുറത്തു പോകുന്നതിനായി ആളുകള്‍ പറയുന്ന ഒഴിവുകഴിവുകളാണ് പോസ്റ്റിന്റെ പ്രതിപാദ്യ വിഷയം.

പുറത്തിറങ്ങാന്‍ ജനങ്ങള്‍ പറയുന്ന പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്, ‘മെഡിക്കല്‍ എമര്‍ജന്‍സിയാണ് സര്‍, ഒരു ബാന്‍ഡ് എയിഡ് വാങ്ങണം’ – എന്നതാണെന്ന് മുംബൈ പൊലീസിന്റെ പോസ്റ്റില്‍ പറയുന്നു. അവര്‍ പങ്കുവെച്ച രണ്ടാമത്തെ ചിത്രത്തില്‍ പരാമര്‍ശിച്ച മറ്റൊരു കാരണം ഇതായിരുന്നു: ‘നല്ല വിശപ്പ് തോന്നുന്നു. വടാപാവ് കഴിക്കാന്‍ വന്നതാണ്’.

മെയ് രണ്ടിന് ലോക ചിരി ദിനത്തിന്റെ അവസരത്തിലാണ് മുംബൈ പൊലീസ് നര്‍മം കലര്‍ന്ന ഈ പോസ്റ്റുകള്‍ പങ്കുവെച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഉടനെ തന്നെ അവ വൈറലായി മാറുകയായിരുന്നു. ‘മുന്നറിയിപ്പ്: ചിത്രീകരിച്ചിരിക്കുന്ന കഥാപാത്രങ്ങളും സംഭവങ്ങളും യഥാര്‍ത്ഥമാണ്. ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ആരുമായെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ അത് മനഃപൂര്‍വം ചെയ്തതാണ്’ – എന്നാണ് ആ പോസ്റ്റുകള്‍ക്ക് മുംബൈ പൊലീസ് ക്യാപ്‌ഷന്‍ നല്‍കിയത്.

പോസ്റ്റ് ചെയ്ത ഉടനെ തന്നെ വലിയ പ്രചാരം നേടിയ ഈ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്ന് ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിലര്‍ ഈ ഒഴിവുകഴിവുകളും കാരണങ്ങളും ഒക്കെ കണ്ട് ചിരിയടക്കാന്‍ കഴിയുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. മറ്റു ചിലര്‍ രസകരമായ ഈ പോസ്റ്റ് പങ്കുവെച്ചതിന് മുംബൈ പൊലീസിനെ പ്രശംസിച്ചു.

കഴിഞ്ഞ ആഴ്ച അശ്വിന്‍ വിനോദ് എന്ന സോഷ്യല്‍ മീഡിയ ഉപയോക്താവിന്റെ ട്വീറ്റിന് മുംബൈ പൊലീസ് നല്‍കിയ മറുപടിയും ഇത്തരത്തില്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ‘ഏത് സ്റ്റിക്കര്‍ ഉപയോഗിച്ചാണ് എനിക്ക് വീട്ടിന് പുറത്തു പോയി എന്റെ കാമുകിയെ കാണാന്‍ കഴിയുക? എനിക്ക് അവളെ മിസ് ചെയ്യുന്നു’ എന്നായിരുന്നു മുംബൈ പൊലീസിനെ ടാഗ് ചെയ്തു കൊണ്ട് അശ്വിന്‍ ചോദിച്ചത്. ‘നിങ്ങള്‍ക്ക് അത് അത്യാവശ്യമാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഞങ്ങളുടെ അവശ്യ സേവനങ്ങളുടെയോ അടിയന്തിര ആവശ്യങ്ങളുടെയോ വിഭാഗത്തില്‍ ഇത് ഉള്‍പ്പെടുന്നില്ല’ – എന്നായിരുന്നു മുംബൈ പൊലീസിന്റെ മറുപടി. സഹതാപം നിറഞ്ഞ ട്വീറ്റില്‍ പൊലീസ് ആ കാമുകീകാമുകന്മാര്‍ക്ക് ആശംസകളും നേര്‍ന്നിരുന്നു.

എല്ലാ വര്‍ഷവും മെയ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ലോക ചിരിദിനമായി ആഘോഷിക്കാറുള്ളത്. ചിരിയെക്കുറിച്ചും അതിന്റെ ആരോഗ്യസംബന്ധമായ പ്രയോജനങ്ങളെക്കുറിച്ചും ആളുകളില്‍ അവബോധം ഉണ്ടാക്കാനുമാണ് ഈ ദിനാചരണം നടത്താറുള്ളത്. 1998 മെയ് 10നാണ് ആദ്യമായി ചിരിദിനം ആഘോഷിച്ചത്. മുംബൈ സ്വദേശിയും ആഗോള തലത്തിലുള്ള ലാഫ്ര്‍ യോഗ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ ഡോ. മദന്‍ കട്ടാരിയ ആയിരുന്നു അതിന് പിന്നില്‍

ഇനി ഈരാറ്റുപേട്ടയില്‍ കാലുകുത്തിയാല്‍ പേപ്പട്ടിയെ തല്ലും പോലും തല്ലും; പി.സി. ജോര്‍ജിന് വധഭീഷണിയുടെ ജിഹാദിയുടെ ഫേസ്ബുക്ക് വീഡിയോ

Related posts

Leave a Comment