ബാങ്ക് തട്ടിപ്പ് കേസില്‍ ശിവസേന നേതാവും എം.പിയുമായ സഞ്ജയ് റാവത്തിന്‍െറ ഭാര്യക്ക് നോട്ടീസ്. വര്‍ഷ റാവത്തിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആണ് നോട്ടീസ് അയച്ചത്.മുംബൈയിലെ ഇ.ഡി ആസ്ഥാനത്ത് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസില്‍ ഇത് രണ്ടാം തവണയാണ് വര്‍ഷയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. നേരത്തെ ഡിസംബര്‍ 11 ന് എന്‍ഫോഴ്‌സ്‌മെന്റ് മുന്‍പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വര്‍ഷയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്ന് വീണ്ടും നോട്ടീസ് നല്‍കുകയായിരുന്നു. പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റിവ് (പിഎംസി) ബാങ്കിന് 4355 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ കേസിലാണ് വര്‍ഷ റാവത്ത് അന്വേഷണം നേരിടുന്നത്.