ബാഖ്മുതിലും വിജയാരവം: യുഎസ്-നാറ്റോയെ കടത്തിവെട്ടി പുട്ടിൻ; ഇനി ആണവ യുദ്ധം

ഒടുവിൽ ബാഖ്മുതും വീഴുന്നു. എട്ടുമാസമായി തുടരുന്ന കടുത്ത പോരാട്ടത്തിനൊടുവിൽ ബാഖ്മുതിന്റെ പ്രതിരോധം ഓരോന്നായി തകർത്ത് റഷ്യൻ സേന മുന്നേറ്റം തുടരുന്നു.

യുക്രെയ്നിയൻ പ്രതിരോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും നെടുങ്കോട്ടയായിരുന്ന ബാഖ്മുതിന്റെ പതനം യുദ്ധഭൂമിയിൽ സൃഷ്ടിക്കുക ദൂരവ്യാപകമായ ഫലങ്ങൾ.

യുക്രെയ്ൻ –റഷ്യ യുദ്ധത്തിന്റെ മുന്നോട്ടുള്ള ഗതിനിർണയിക്കുന്നതും വരാൻ പോകുന്ന പോരാട്ടങ്ങളുടെയും സമാധാന ചർച്ചകളുടെയും ഭാവി നിർണയിക്കുന്നതും ബാഖ്മുതിലെ വിജയ പരാജയങ്ങളാകും.

ബാഖ്മുത് അപ്രധാനമെന്ന് യുക്രെയ്നും നാറ്റോയും ആദ്യഘട്ടത്തിൽ പറഞ്ഞെങ്കിലും കടുത്ത നാശനഷ്ടം നേരിട്ടിട്ടും വിട്ടുകൊടുക്കാതെ യുക്രെയ്ൻ പ്രതിരോധം തുടരുന്നതെന്തിന്?

രണ്ടു മാസത്തിലേറെയായി മൂന്നു വശത്തുകൂടി വളഞ്ഞിട്ടും ബാഖ്മുതിനെ പൂർ‌ണമായി കീഴടക്കാൻ റഷ്യയ്ക്കും വാഗ്നർ സംഘത്തിനും കഴിയാത്തത് എന്തുകൊണ്ടാണ്?

സൈനികർക്കു പിൻമാറ്റ ഉത്തരവ് നൽകി കഴിഞ്ഞും യുക്രെയ്ൻ ബാഖ്മുതിൽ സൈനിക വിന്യാസം നടത്തിയത് എന്തുകൊണ്ടാണ്?

കടുത്ത നാശം നേരിട്ടിട്ടും ബാഖ്മുതിലെ യുദ്ധഭൂമിയിൽ റഷ്യയ്ക്കായി വാഗ്നർ സംഘം നേടിയ മേൽക്കൈ പാശ്ചാത്യ രാജ്യങ്ങൾ അംഗീകരിക്കാൻ മടിക്കുന്നതെന്തുകൊണ്ടാണ്?

യുദ്ധത്തിൽ ഹൈപ്പർ സോണിക് മിസൈലായ കിൻസാൽ പ്രയോഗിച്ചതിലൂടെ റഷ്യ നൽകുന്ന മുന്നറിയിപ്പ് എന്താണ്.

Related posts

Leave a Comment