ബലാല്‍സംഗക്കേസില്‍ കുറ്റവിമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളക്കല്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രിംകോടതിയെ സമീപിച്ചു. ആരോപണം കെട്ടിച്ചമച്ചതാണെന്ന് ഹരജില്‍ പറയുന്നു. അതേസമയം തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് സംസ്ഥാന സര്‍ക്കാരും കന്യാസ്ത്രീയും ആവശ്യപ്പെട്ടിട്ടുണ്ട്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കോട്ടയം അഡിഷണല്‍ സെഷന്‍സ് കോടതിയും കേരള ഹൈകോടതിയും തള്ളിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ആരോപണം കെട്ടിച്ചമച്ചതാണ്. കേസിന് പിന്നില്‍ വ്യക്തിവിദ്വേഷമാണ്. തെളിവുകള്‍ നിലനില്‍ക്കുന്നതല്ലെന്നും ഹരജിയില്‍ പറയുന്നു.
അതേസമയം, തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും കന്യാസ്ത്രീയും തടസഹര്‍ജി സമര്‍പ്പിച്ചു. വിചാരണ വൈകിപ്പിക്കാനാണ് ഹരജി സമര്‍പ്പിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഇതേ ആവശ്യമുന്നയിച്ച്‌ സമര്‍പ്പിച്ച ഹരജികള്‍ നേരത്തേ കോടതികള്‍ തള്ളിയിരുന്നു. വിചാരണക്ക് ആവശ്യമുള്ള തെളിവുകളുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് കേരള ഹൈകോടതി ഫ്രാങ്കോ മുളയ്ക്കലിന്റെ ഹര്‍ജി തള്ളിയത്

Related posts

Leave a Comment