കോഴിക്കോട്: കെ.എസ്.ആര്.ടി.സി കെട്ടിട ബലക്ഷയത്തെക്കുറിച്ച് ചെന്നൈ െഎ.ഐ.ടി റിപ്പോര്‍ട്ട് വരും മുേമ്ബ കെ.ടി.ഡി.എഫ്.സി എം.ഡിക്ക് അറിയാമായിരുന്നു എന്ന് വ്യക്തമായി. ആഗസ്റ്റ് 26ന് നടന്ന വാണിജ്യകേന്ദ്രം കൈമാറ്റച്ചടങ്ങിലാണ് കെട്ടിടത്തിെന്റ ബലക്ഷയത്തെ കുറിച്ച് അദ്ദേഹം കോഴിക്കോട്ട് പ്രസംഗിച്ചത്. ചെന്നെ ഐ.ഐ.ടി സ്ട്രക്ചറല്‍ എന്‍ജിനീയറിങ് പ്രഫസര്‍ അളഗപ്പസുന്ദരം വിശദമായി കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും കെട്ടിടം ശക്തിപ്പെടുത്താന്‍ ചില ഭേദഗതികള്‍ നടത്തുമെന്നും കെ.ടി.ഡി.എഫ്.സി എം.ഡി. ബി. അശോക് അന്നുതന്നെ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് അലിഫ് ബില്‍ഡേഴ്സിനും നേരത്തേ അറിയാമായിരുന്നു എന്ന് അവരുെട വാക്കുകളിലും വ്യക്തമായിരുന്നു. ചുരുക്കത്തില്‍ എല്ലാം അറിഞ്ഞുകൊണ്ടാണ് ഇടപാടുകള്‍ നടന്നത്. അതിെന്റ പേരില്‍ പരമാവധി ആനുകൂല്യങ്ങള്‍ അലിഫ് ബില്‍ഡേഴ്സിന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് പിന്നീട് നടന്ന കാര്യങ്ങള്‍.
കൈമാറ്റച്ചടങ്ങ് കഴിഞ്ഞ് പത്തു ദിവസമാവുേമ്ബാഴേക്കും ഗതാഗതമന്ത്രി ആന്റണി രാജു കെ.എസ്.ആര്.ടി.സി, കെ.ടി.ഡി.എഫ്.സി എം.ഡിമാരുടെയും അലിഫ് ബില്‍ഡേഴ്സ് മേധാവികളുടെയും യോഗം വിളിച്ച് ഐ.ഐ.ടി റിപ്പോര്‍ട്ട് വന്നിട്ടുണ്ടെന്നും ബലക്ഷയം മാറ്റാന്‍ സ്റ്റാന്‍ഡ് മറ്റൊരിടത്തേക്ക് മാറ്റുമെന്നും അറിയിച്ചു. ഐ.ഐ.ടിയുടെ അന്തിമ റിപ്പോര്‍ട്ട് വരും മുേമ്ബയാണ് ഇത്തരമൊരു തീരുമാനം. പ്രശ്നങ്ങള്‍ പരിഹരിച്ചശേഷം അലിഫ് ബില്‍ഡേഴ്സിന് മുഴുവന്‍ ഏരിയയും അനുവദിക്കാനാണ് നീക്കം. നേരത്തേ കെ.ടി.ഡി.എഫ്.സി ബസ്സ്റ്റാന്‍ഡില്‍ പ്രതിമാസം ഏഴുലക്ഷം രൂപ നിരക്കില്‍ 75 ലക്ഷം രൂപ അഡ്വാന്‍സ് ആയി വാങ്ങി കൈമാറിയ കിയോസ്കുകള്‍ പോലും ചുരുങ്ങിയ നിരക്കില്‍ അലിഫ് ബില്‍ഡേഴ്സിന് ലഭ്യമാക്കുന്ന തരത്തിലാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ബില്‍ഡേഴ്സിനെ സഹായിക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാറിെന്റ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്ന ആരോപണം ശക്തമാണ്.