ബഫര്‍ സോണ്‍: സമ്പുർണ്ണ നിയന്ത്രണങ്ങളില്‍ ഭേദഗതി; ക്വാറികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും

ന്യുഡല്‍ഹി: ബഫര്‍സോണ്‍ മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. ബഫര്‍ സോണില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്ബൂര്‍ണ നിയന്ത്രണം സുപ്രീം കോടതി ഭേദഗതി ചെയ്തു.

എന്നാല്‍ ക്വാറികള്‍, വന്‍കിട നിര്‍മ്മാണ പദ്ധതികള്‍ തുടങ്ങിയവയ്ക്കുള്ള നിയന്ത്രണം തുടരും. നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഉത്തരവില്‍ വ്യക്തത വരുത്തുന്നതാണ് ഇന്നത്തെ വിധി.

വനമേഖലയോട് ചേര്‍ന്നുള്ള കൃഷിയിടങ്ങള്‍ക്കും ജനവാസ മേഖലയേയും ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പുതിയ ഉത്തരവോടെ ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നാണ് സൂചന.

വനം-പരിസ്ഥിതിയുമായി ബന്ധപ്പെട്ട മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

ജനജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ബഫര്‍ സോണ്‍ ബാധകമാവുക എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ മൂന്നിലെ സുപ്രീംകോടതി വിധി അനുസരിച്ച്‌, സംരക്ഷിത ഉദ്യാനങ്ങള്‍ക്ക് ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനം ഉള്‍പ്പെടെ തടഞ്ഞിരുന്നു.

വിധിയില്‍ വ്യക്തത നേടി മഹാരാഷ്ട്രയിലെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഈക്കാര്യം വ്യക്തമാക്കിയത്.

Related posts

Leave a Comment