നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അലി അക്ബറാണ് ഭാര്യയെയും ഭാര്യാമാതാവിനെയും മകളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയശേഷം ശേഷം ഇയാള്‍ തീ കൊളുത്തി ആത്മഹത്യക്കും ശ്രമിച്ചു.
ഇയാളുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. ഭാര്യ മുതാംസ്, ഇവരുടെ മാതാവ് ഷാഹിറ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
അലി അക്ബറിന്റെ നിലയും അതിഗുരുതരമാണ്.രണ്ടു പേര്‍ക്കും സര്‍ക്കാര്‍ ജോലിയുണ്ട്. അതും വലിയ തസ്തികയിലാണ്. എന്നിട്ടും എങ്ങനെയാണ് ഇത്രയധികം സാമ്ബത്തിക പ്രശ്‌നങ്ങള്‍ ഇവര്‍ക്കുണ്ടായതെന്ന് നാട്ടുകാര്‍ക്കറിയില്ല.
മുംതാസ് നെടുമങ്ങാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപികയാണ്.
അലി അക്ബര്‍ ബന്ധുക്കള്‍ക്ക് ജാമ്യം നിന്നാണ് ലക്ഷങ്ങളുടെ കടക്കെണിയിലായതെന്ന് സൂചനയുണ്ട്. വീട് വിറ്റ് കടം വീട്ടാമെന്ന അലി അക്ബറിന്റെ നിര്‍ദേശം മുംതാസും അമ്മയും സമ്മതിച്ചിരുന്നില്ല. ഇതാണ് വഴക്കിന് കാരണമായി തീര്‍ന്നത്.
അലി അക്ബര്‍ ബന്ധുക്കള്‍ക്ക് ജാമ്യം നിന്ന് ലക്ഷങ്ങളുടെ കടക്കെണിയിലായതായി പൊലീസ് പറയുന്നു. വീട് വിറ്റ് പണം നല്‍കണമെന്ന് അലി അക്ബര്‍ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഭാര്യയും ഭാര്യാമാതാവും അതിനു സമ്മതിച്ചില്ല. തുടര്‍ന്ന് വഴക്ക് പതിവായിരുന്നു.
വീടിന്റെ മുകള്‍ നിലയിലാണ് അലി അക്ബര്‍ താമസിച്ചിരുന്നത്. രാവിലെ നോമ്ബ് ആരംഭിക്കുന്നതിനു മുന്‍പ് ആഹാരം പാകം ചെയ്യാനായി ഷാഹിറയും മുംതാസും അടുക്കളയില്‍ നില്‍ക്കുമ്ബോള്‍ അലി അക്ബര്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം തലങ്ങും വിലങ്ങും കുത്തുകയായിരുന്നു.
പിന്നീട് പെട്രോള്‍ ഒഴിച്ച് ഇരുവരെയും കത്തിച്ചു. കത്തിക്കുന്നതിനു മുന്‍പ് പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകളെ പുറത്താക്കി കതകടച്ചു.
ഇവരുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുമ്ബോള്‍ അലി അക്ബര്‍ കസേരയില്‍ ഇരിക്കുകയായിരുന്നു. അയല്‍ക്കാരെ കണ്ടതോടെ ഓടി അകത്തെ മുറിയിലേക്കു പോയ അലി അക്ബര്‍, പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തി.
ഷാഹിറയുടെ കത്തിക്കരിഞ്ഞ ശരീരം ഹാളിലും മുംതാസിന്റെ ശരീരം അടുക്കളയിലുമാണ് കിടന്നിരുന്നത്. ഷാഹിറ സംഭവസ്ഥലത്തു തന്നെ മരിച്ചു.
ഗുരുതരാവസ്ഥയിലായിരുന്ന മുംതാസിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണത്തിനു കീഴടങ്ങി. അതേസമയം ഇരട്ടക്കൊലപാതകത്തില്‍ വിറങ്ങലിച്ച് നാട്.