കോട്ടയം: ഷിക്കാഗോയില്‍ യുവതിയെ വെടിവെച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരേ വധശ്രമത്തിനും മനപ്പര്‍വ്വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തു.
ഗര്‍ഭിണിയായ ഭാര്യ മീരയെ വെടിവെച്ച കേസില്‍ ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്ബിള്ളി അമല്‍റെജിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിങ്കാളാഴ്ച പ്രാദേശിക സമയം രാത്രി 10.30 യോടെ നടന്ന സംഭവത്തില്‍ മീരയുടെ കണ്ണിനും വാരിയെല്ലിനുമാണ് വെടിയേറ്റത്.
ക്ളോസ്റേഞ്ചില്‍ നിന്നുള്ള ഷൂട്ടിംഗില്‍ ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്നതിനെ തുടര്‍ന്ന് മീരയുടെ ഗര്‍ഭസ്ഥശിശു മരണമടയുകയും ചെയ്തു.
ഗര്‍ഭസ്ഥശിശുവിന്റെ മരണത്തിലാണ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യകേസ് ചുമത്തിയിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന മീരയുടെ നിലയില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബന്ധുക്കളുടെ മുന്നില്‍ വെച്ച് വഴക്കു വേണ്ട എന്നു കരുതി കാറെടുത്ത് പുറത്തുപോയപ്പോഴാണ് സംഭവം.
ഒന്നരവര്‍ഷം മുമ്ബാണ് മീരയും അമലും യുഎസിലേക്ക് പോയത്. ജനുവരിയില്‍ നാട്ടിലെത്തിയ അമലും മീരയും നാട്ടിലുണ്ടായിരുന്ന ഇവരുടെ മകന് ഡേവിഡിനെയും കൂട്ടിയാണ് മടങ്ങിപ്പോയത്.
വീട്ടില്‍ വെച്ച് മറ്റുള്ളവരുടെ മുന്നില്‍ വെച്ച് വഴക്കുണ്ടാക്കെണ്ടെന്ന് കരുതിയാണ് ഇവര്‍ കാറില്‍ പുറത്തുപോയത്. എന്നാല്‍ കാറിനുള്ളില്‍ വെച്ചും വാക്പോര് നടത്തുകയായിരുന്നു എന്നാണ് വിവരം.
തുടര്‍ന്ന് ഷിക്കാഗോയിലെ ഒരു പള്ളിക്ക് മുന്നില്‍ വെച്ച് അമല്‍ മീരയ്ക്ക് നേരെ തൊട്ടടുത്തു നിന്നും പലതവണ വെടിയുതിര്‍ക്കുകയായിരുന്നു.
അതിന് ശേഷം വാഹനം മുമ്ബോട്ട് ഓടിച്ച് സെന്റ് സഖാരി ചര്‍ച്ചിന്റെ പാര്‍ക്കിംഗ് ലോട്ടിലേക്ക് കയറ്റിയിട്ട ശേഷം 911 നമ്ബറിലേക്ക് വിളിക്കുകയായിരുന്നു.
രാത്രി 7.30 യോടെ അടിയന്തിര വിളി കിട്ടിയതിനെ തുടര്‍ന്നെത്തിയ പോലീസ് അമല്‍ റെജിയെ അവിടെ കണ്ടു.
താനും ഭാര്യയും സാമ്ബത്തീക വിഷയത്തില്‍ തര്‍ക്കമുണ്ടായെന്നും താന്‍ ഭാര്യയെ വെടിവെച്ചെന്നും പോലീസിനെ അറിയിക്കുകയായിരുന്നു.
അവിടെ കണ്ട ഹോണ്ട ഒഡീസി കാറില്‍ പരിശോധന നടത്തിയ പോലീസ് മീരയെ വെടിയേറ്റ നിലയില്‍ കാറിനുള്ളില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ അടിയന്തിര ചികിത്സ നല്കിയ പോലീസ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
തുടര്‍ന്ന് അമലിന്റെ കാറില്‍ നിന്നും തിര നിറച്ച ഗ്ളോക് 9 എംഎം കൈത്തോക്കും കണ്ടെത്തിയ പോലീസ് അയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.