മുംബൈ : ആത്മഹത്യ ചെയ്ത സിനിമ, സീരിയല്‍ താരം തുനിഷ ശര്‍മ്മയുമായി വേര്‍പിരിയാന്‍ കാരണം ഡല്‍ഹിയില്‍ നടന്ന ശ്രദ്ധവോള്‍ക്കര്‍ കൊലപാതകവും തുടര്‍ന്നുണ്ടായ സാഹചര്യവുമാണെന്ന് അറസ്റ്റിലായ നടന്‍ ഷീസാന്‍ ഖാന്‍.
ശ്രദ്ധയുടെ മരണം തന്റെ മനം മടുപ്പിച്ചെന്നും ഷീസാന്‍ പൊലീസ് മൊഴി നല്‍കി. തുനിഷയും താനും വ്യത്യസ്ത മതവിഭാഗക്കാരാണ്.
അഫ്താബ് പൂനാവാലയാണ് തന്റെ പങ്കാളിയായ ശ്രദ്ധയെ കൊലപ്പെടുത്തി കഷണങ്ങളാക്കിയത്. കൊലപാതകം ലൗ ജിഹാദാണെന്ന് ചില നേതാക്കളും ആരോപിച്ചിരുന്നു.
ഇതില്‍ മനം മടുത്താണ് തുനിഷയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ആദ്യചോദ്യം ചെയ്യലില്‍ ഷീസാന്‍ പൊലീസിനോടു പറഞ്ഞു.
തുനിഷയും താനും തമ്മില്‍ നല്ല പ്രായവ്യത്യാസമുണ്ടെന്നും ഷീസാന്‍ പറഞ്ഞു. ഷീസാന് 28 വയസും തുനിഷയ്ക്ക് 20ഉം ആയിരുന്നു. മുൻപും ആത്മഹത്യയ്‌ക്ക് ശ്രമിച്ച തുനിഷയെ താനാണ് രക്ഷിച്ചതെന്നും ഷീസാന്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് ‘അലിബാബ, ദസ്താന്‍ ഇ-കാബുള്‍” എന്ന സീരിയലിന്റെ സെറ്റില്‍ തുനിഷയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് സഹനടന്‍ ഷീസാന്‍ ഖാനെ അറസ്റ്റു ചെയ്തത്.
പ്രണയത്തിലായിരുന്ന ഇരുവരും 15 ദിവസം മുൻപാണ് വേര്‍പിരിഞ്ഞത്.