ബംഗ്ലാദേശിലെ ‘കലാപകാരികള്‍’ ശിക്ഷിക്കപ്പെടണം, ഷെയ്ഖ് ഹസീന

ബംഗ്ലാദേശിലെ ‘കലാപകാരികള്‍’ ശിക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാജിവച്ച്‌ പലായനം ചെയ്തതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് ഷെയ്ഖ് ഹസീന ഇക്കാര്യം ആവശ്യപ്പെട്ടത്.

തന്റെ പിതാവ് മുജിബുര്‍ റഹ്‌മാന്റെ പ്രതിമ തകര്‍ത്തതിലും നീതി വേണമെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് കൂടിയാണ് മുജിബുര്‍ റഹ്‌മാന്‍.

ഷെയ്ഖ് ഹസീനയുടെ മകനാണ് ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് പേജ് പ്രസ്താവന പുറത്തുവിട്ടത്. 1975 ഓഗസ്റ്റ് 15 ന് നടന്ന കൂട്ടക്കൊലയില്‍ തന്റെ പിതാവടക്കം കുടുംബത്തെയാകെ നഷ്ടപ്പെട്ടതും അവര്‍ ഓര്‍മ്മിച്ചു. ഷെയ്ഖ് ഹസീനയുടെ പിതാവ് മുജിബുര്‍ റഹ്‌മാന്‍, മാതാവ്, മൂന്ന് സഹോദരങ്ങള്‍, രണ്ട് സഹോദരങ്ങളുടെ ഭാര്യമാര്‍, സഹപ്രവര്‍ത്തകര്‍ അടക്കം 36 പേരെയാണ് അന്ന് സൈന്യം കൊലപ്പെടുത്തിയത്.

തന്റെ കുടുംബത്തിന്റെ നഷ്ടത്തെയോര്‍ത്തെടുത്ത ഷെയ്ഖ് ഹസീന, പ്രക്ഷോഭത്തില്‍ ജീവന്‍ പൊലിഞ്ഞവരെയും സ്മരിച്ചു. തന്നെപ്പോലെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അവര്‍ പറഞ്ഞു. കലാപത്തില്‍ അന്വേഷണം നടത്തി അതിന് കാരണമായവരെ ശിക്ഷിക്കണമെന്നും ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടു.

Related posts

Leave a Comment