ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദനത്തിന് തീവ്രത കൂടുന്നു; മോക്ക ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം:  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കരുത്താര്‍ജ്ജിക്കുന്നു. വെളളിയാഴ്ചയോടെ വേഗത മണിക്കൂറില്‍ 130 കിലോമീറ്ററാവുകയും തീവ്രത കൂടി മോക്ക ചുഴലിക്കാറ്റാവുകയും ചെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്ക് ആന്‍ഡമാന്‍ കടലിനും സമീപത്തായാണ് തിങ്കളാഴ്ച ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അടുത്ത മണിക്കൂറുകളില്‍ തീവ്രന്യൂനമര്‍ദ്ദമായി മാറും.

മെയ് 10 ഓടെ മോക്കോ ചുഴലിക്കാറ്റായി രൂപം പ്രാപിക്കും. മെയ് 12 ഓടെ ബംഗ്ലാദേശ്, മ്യാന്‍മര്‍ തീരത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്.

കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴയ്ക്ക് കാരണമായേക്കും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.

അതേസമയം മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

മെയ് 12 വരെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ തീരങ്ങളിലേക്കും കടലിലേക്കുളള വിനോദ സഞ്ചാരപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Related posts

Leave a Comment