കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിലുണ്ടായ ആക്രമങ്ങളില്‍ മമത സര്‍ക്കാരിന് തിരിച്ചടി. കല്‍ക്കട്ട ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. കോടതിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
കൊലപാതകം, ബലാത്സംഗം, സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ എന്നീ കേസുകളാണ് സിബിഐ അന്വേഷിക്കുക. മറ്റ് കേസുകള്‍ അന്വേഷിക്കാന്‍ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന എസ്.ഐ.ടി രൂപീകരിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സമര്‍പ്പിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.
അക്രമസംഭവങ്ങളില്‍ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഈ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ആറാഴ്ചയ്ക്കകം അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.