ബംഗളൂരു: കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കുന്ന രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
50 കാരനായ കോവിഡ് രോഗി അഞ്ചാം നിലയിലെ ട്രോമ വാര്‍ഡില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.
വൃക്കരോഗിയായ ഇയാളെ ശ്വാസ തടസത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കെണ്ടത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.