ബംഗലുരുവിലെ ഉദ്യോഗസ്ഥയുടെ മരണം ; ജീയോളജിസ്റ്റ് അടുത്തിടെ ഇവര്‍ റെയ്ഡുകള്‍ നടത്തുകയും നടപടിയെടുക്കുകയും ചെയ്തിരുന്നു

ബംഗലുരു: കര്‍ണാടക മൈനിംഗ് ആന്റ് ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഉന്നതോദ്യോഗസ്ഥയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു.

ബംഗലുരുവിലെ സ്വന്തം വീട്ടില്‍ ഞായറാഴ്ച മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത് വകുപ്പിലെ ഡപ്യൂട്ടി ഡയറക്ടറായ പ്രതിമയെയാണ്.

ഇവര്‍ ശനിയാഴ്ച രാത്രയില്‍ സുബ്രഹ്മണ്യപുരം പോലീസ് സ്‌റ്റേഷന്റെ പരിധിയിലെ ഡോഡാ കല്ലാസാന്‍ഡ്രയിലെ വീട്ടില്‍ ശനിയാഴ്ച രാത്രിയിലായിരിക്കാം കൊല്ലപ്പെട്ടതെന്നാണ് പോലീസ് കരുതുന്നത്.

കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്ബ് പ്രതിമയെ ഡ്രൈവര്‍ ഇവരുടെ വീട്ടില്‍ രാത്രി 8.30 യോടെ ഇറക്കിയിരുന്നു. ഇവര്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഭര്‍ത്താവും മകനും ശിവമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളിയിലാണ് താമസിക്കുന്നത്.

40 കാരിയായ പ്രതിമ വകുപ്പിലെ നല്ല ഉദ്യോഗസ്ഥയെന്ന പേര് സമ്ബാദിച്ചിരുന്നയാളാണ്. കാര്‍ക്കശ്യമായ നിലപാടുകളും ധൈര്യവും ചടുലതയാര്‍ന്ന നീക്കങ്ങളും കൊണ്ട് സഹപ്രവര്‍ത്തകര്‍ക്കിടയിലും മതിപ്പുണ്ടായിരുന്ന ഇവര്‍ക്ക് ശത്രുക്കള്‍ ഇല്ലായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

അനധികൃത ഖനന നടപടികള്‍ക്കെതിരേ റെയ്ഡുകളും മറ്റും നടത്താന്‍ കഴിഞ്ഞമാസം ഇവര്‍ ഉത്തരവിട്ടിരുന്നു. ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്താണ് കൊലപാതകം.

അതേസമയം വീട്ടില്‍ നിന്നും ആഭരണങ്ങളോ വിലപ്പെട്ട മറ്റു വസ്തുക്കളോ നഷ്ടമായതായി കണ്ടെത്തിയിട്ടില്ല. അതേസമയം കൊലപാതകത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസും പറയുന്നത്.

ശനിയാഴ്ച രാതി എട്ടു മണിക്ക് ശേഷം പ്രതിമയെ ഫോണില്‍ കിട്ടാതെ വന്നതിനെ തുടര്‍ന്ന് പിറ്റേന്ന് മൂത്ത സഹോദരന്‍ എത്തി പരിശോധന നടത്തിയപ്പോഴായിരുന്നു ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ നാലു വര്‍ഷമായി ഇവര്‍ ഇൗ വീട്ടില്‍ തന്നെയാണ് കഴിയുന്നത്.

Related posts

Leave a Comment