കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തില്‍ മാര്‍ട്ടിന്‍ ജോസഫ് പെരുമാറിയത് മൃഗത്തെ പോലും നാണിപ്പിക്കുന്ന വിധത്തിലെന്ന് കുറ്റപത്രം. ഒപ്പം താമസമാക്കിയ യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ടായിരുന്നു പീഡനം. ലൈംഗിക താല്‍പര്യത്തിനും പണം തട്ടുന്നതിനുമായി യുവതിയെ അടിമയാക്കിയെന്നാണു കുറ്റപത്രത്തിലെ ആരോപണം. മുഖ്യപ്രതി തൃശൂര്‍ പുറ്റേക്കര അഞ്ഞൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫ് അടക്കം 5 പേര്‍ക്കെതിരെ സെന്‍ട്രല്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
യുവതിയുടെ നഗ്ന വീഡിയോയും ചിത്രീകരിച്ചിരുന്നു. പ്രതിക്കെതിരേ ബലാത്സംഗം, അനധികൃതമായി തടഞ്ഞുവയ്ക്കല്‍, ദേഹോപദ്രവം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ലഹരിമരുന്ന് ഇടപാടില്‍ അന്വേഷണം തുടരുന്നു. കണ്ണൂര്‍ സ്വദേശിനിയായ ഇരുപത്തിയേഴുകാരിയാണു പരാതിക്കാരി. കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുമ്ബോഴാണു യുവതി മാര്‍ട്ടിനെ പരിചയപ്പെട്ട് മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ ഒരുമിച്ചു താമസം തുടങ്ങിയത്. ക്രൂരപീഡനം സഹിക്കാന്‍ കഴിയാതെ ഒരു ദിവസം രക്ഷപ്പെട്ട യുവതി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി പരാതി നല്‍കുകയായിരുന്നു. ഇതിനിടയില്‍ കാക്കനാട്ടെ ഫ്‌ളാറ്റില്‍ അതിക്രമിച്ചു കയറിയ മാര്‍ട്ടിന്‍ മര്‍ദ്ദിച്ചതായി മറ്റൊരു യുവതിയും പരാതി നല്‍കിയിട്ടുണ്ട്.
മാര്‍ട്ടിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ട യുവതി മാര്‍ച്ചിലാണ് ആദ്യം പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് അന്വേഷണം ചൂടുപിടിച്ചത്. മാര്‍ട്ടിന്‍ ജോസഫിനെ സഹായിച്ച തൃശൂര്‍ പാവറട്ടി വെന്മേനാട് പറക്കാട്ട് ധനീഷ് (29), പുത്തൂര്‍ കൈപ്പറമ്ബ് കണ്ടിരുത്തി ശ്രീരാഗ് (27), വേലൂര്‍ മുണ്ടൂര്‍ പരിയാടന്‍ ജോണ്‍ ജോയി (28), പ്രിന്റോ (25) എന്നിവരാണു കേസിലെ മറ്റു പ്രതികള്‍
യുവതി ബംഗളുരുവില്‍ സുഹൃത്തിന്റെ അടുത്തെത്തിയ ശേഷമാണു എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. ക്രൂരമര്‍ദനത്തിന്റെ ചിത്രങ്ങള്‍ അടക്കമായിരുന്നു പരാതി. എന്നാല്‍ രണ്ടു മാസത്തോളം പൊലീസ് അനങ്ങിയില്ല. ഒടുവില്‍ മര്‍ദ്ദനത്തിന്റെ ചിത്രങ്ങളടക്കം മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെ പൊലീസിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നു.
തൃശൂര്‍ മുണ്ടൂരിലെ ചതുപ്പു കാട്ടില്‍ അയ്യന്‍കുന്നില്‍നിന്നാണു ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ മാര്‍ട്ടിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വനത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ നാട്ടുകാരുടെ കൂടി സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു. മാര്‍ട്ടിന് ഒളിവില്‍പോകാന്‍ ഒത്താശ ചെയ്ത സുഹൃത്തുക്കളും തൃശൂര്‍ സ്വദേശികളുമായ ശ്രീരാഗ്, ധനേഷ്, ജോണ്‍ ജോയി എന്നവരായിരുന്നു.
ഇവരില്‍ നിന്നു മൂന്നു കാറുകളും പിടിച്ചെടുത്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണു മുണ്ടൂര്‍ വനത്തിലെ മാര്‍ട്ടിന്റെ ഒളിത്താവളത്തെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചത്. രാത്രി ഫ്ളാറ്റില്‍ അതിക്രമിച്ചു കയറി മര്‍ദ്ദിച്ചെന്നായിരുന്നു ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന മറ്റൊരു യുവതിയും മാര്‍ട്ടിനെതിരേ പരാതി നല്‍കിയിരുന്നു.