കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ കുടുങ്ങി. ആദ്യം പാലങ്ങളും, പ്രധാന റോഡുകളും അടക്കില്ലെന്ന് അറിയിച്ചെങ്കിലും പിന്നീട് ഇവയെല്ലാം അടച്ചു. ഇതോടെ ജനങ്ങള്‍ ബുദ്ധിമുട്ടി. രാവിലെ തുറന്ന് പാലങ്ങള്‍ ആണ് ഇപ്പോള്‍ അടച്ചത്. തോപ്പുംപടി ബിഒടി പാലം അടച്ചതോടെ നിരവധിപേരാണ് ഇവിടെ കുടുങ്ങിയത്.
എന്നാല്‍ ആശയക്കുഴപ്പങ്ങള്‍ ഒന്നും തന്നെയില്ല ലോക്ക് ഡൗണ്‍ നടത്താന്‍ എടുത്ത കാലതാമസം മാത്രമാണിതെന്ന് ജില്ല കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. ആളുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണിലേക്ക് പോകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫോര്‍ട്ട് കൊച്ചിയില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍: തോപ്പുംപടി ബിഒടി പാലം അടച്ചു
