തിരുവനന്തപുരം: നവവധുവിനെ ഭര്‍ത്തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഭര്‍തൃ ഗ്രഹത്തില്‍ കഴിയുന്ന മകളുടെ ക്ഷേമം അന്വേഷിക്കാന്‍ അമ്മ എത്തിയപ്പോള്‍ വീട് തുറന്ന് കിടക്കുന്ന നിലയിലായിരുന്നുവെങ്കിലും മകളെ കണ്ടിരുന്നില്ല. തുടര്‍ന്ന് ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത് തന്നെ താമസിക്കുന്ന ആതിരയുടെ ഭര്‍ത്താവിന്റെ അമ്മയെ വിളിച്ച് ഇരുവരും ആതിരയെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഈ സമയം അച്ഛനേയും കൊണ്ട് ആശുപത്രിയില്‍ പോയിരുന്ന ഭര്‍ത്താവ് ശരത്തിനെ വിളിച്ച് ഇവര്‍ വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ശരത്ത് എത്തിയശേഷമാണ് ശുചിമുറിയിയുടെ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തിയത്. വാതില്‍ ചവിട്ടി പൊളിച്ച് നോക്കിയപ്പോഴാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.ഒന്നര മാസം മുമ്ബായിരുന്നു ആതിരയുടെയും ശരത്തിന്റെയും വിവാഹം. വിവാഹത്തിന് തൊട്ടു മുന്‍പാണ് ശരത്ത് വിദേശത്ത് നിന്ന് നാട്ടിലെത്തിയത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം പിയൂരോഗമിക്കുകയാണ്.
Related posts
-
നിത്യാനന്ദയുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോ? നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി
ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട്... -
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: വയനാട് ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക... -
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ...