ഫോണില്‍ സംസാരിച്ചു റെയില്‍പാളം കടന്ന യുവതി ട്രെയിൻ തട്ടി മരിച്ചു

ചെന്നൈ: ഫോണില്‍ സംസാരിച്ചു റെയില്‍പാളം കടന്ന യുവതി ട്രെയിൻ തട്ടി മരിച്ചു.

ആന്ധ്രപ്രദേശ് സ്വദേശിനിയും പെരുങ്കളത്തൂരിലെ സ്വകാര്യ ഐടി കമ്ബനിയില്‍ ജീവനക്കാരിയുമായിരുന്ന ധരണി (23) ആണ് മരിച്ചത്.

സമീപത്തെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ധരണി, ബുധനാഴ്ച രാവിലെ ഓഫിസിലേക്ക് പോകാനായി പെരുങ്കളത്തൂരിലെ പാളം കടക്കുന്നതിനിടെയായിരുന്നു അപകടം.

ഫോണില്‍ സംസാരിച്ചു നടക്കുകയായിരുന്നതിനാല്‍ അന്ത്യോദയ എക്സ്പ്രസ് വരുന്നത് യുവതി കണ്ടില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

സംഭവത്തില്‍ താംബരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

Leave a Comment