ഫോണില്‍ സംസാരിക്കാനായി പുറത്തേക്കിറങ്ങി പിന്നാലെ വീട് നിലം പൊത്തി:അദ്ഭുതകരമായിരക്ഷപ്പെട്ട് ഒരു കുടുംബം

തിരുവനന്തപുരം :ഫോണില്‍ സംസാരിക്കാനായി അമ്മയും കുട്ടികളും പുറത്തേക്കിറങ്ങിയതിനു പിന്നാലെ വീട് നിലം പൊത്തി.

അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ഞെട്ടല്‍ മാറാതെ വട്ടിയൂര്‍ക്കാവിലെ ഒരു കുടുംബം . വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ മൂന്നാംമൂട് പുലരി നഗര്‍ മേലെമങ്കരത്ത് വിള വിജയ ഭവനില്‍ വി. വിനോദിന്റെ ഭാര്യ അനിത, കുട്ടികളായ വിനയന്‍ (14), വിശ്വജിത്ത് (13), വൈഷ്ണവ് (4) എന്നിവരാണ് രക്ഷപ്പെട്ടത്. ഉച്ചയ്ക്ക് 1.30 നായിരുന്നു അപകടം .

വിനോദിന്റെ അമ്മ ശകുന്തള (60) ഇവര്‍ക്കൊപ്പമാണ് താമസം. മരപ്പണിക്കാരനായ വിനോദും അമ്മ ശകുന്തളയും ജോലിക്ക് പോയ സമയത്തായിരുന്നു അപകടം. വീടിനുള്ളില്‍ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ കുറവാണ്. അതിനാല്‍ കോളുകള്‍ വരുമ്ബോള്‍ ഫോണുമായി വീടിനു പുറത്തേക്ക് ഇറങ്ങുകയാണു പതിവ്മൂ ന്നാം മൂട് വാടകയ്ക്ക് താമസിക്കുന്ന ബന്ധു റാണിയുടെ ഫോണ്‍കോളാണ് ഇവരെ അപകടത്തില്‍ നിന്ന് രക്ഷിച്ചത്.

പുറത്തെത്തി സെക്കന്‍ഡുകള്‍ക്കകം വലിയ ശബ്ദത്തോടെ ഓടിട്ട വീട് നിലം പൊത്തി .ആകെയുള്ള വീട് തകര്‍ന്നു വീണതിന്റെ നൊമ്ബരത്തിനിടയിലും അപകടത്തില്‍ നിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് അനിതയും കുട്ടികളും. കാലപ്പഴക്കമുള്ളതാണ് കെട്ടിടം. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടെ പുതിയ വീടിനായി അപേക്ഷ നല്‍കിയിട്ടും പരിഗണന ലഭിച്ചില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു.

Related posts

Leave a Comment