കൊച്ചി : ഫുഡ് വ്ളോഗര്‍ രാഹുല്‍ എൻ കുട്ടി മരിച്ച നിലയില്‍. ഇന്നലെ രാത്രി തൃപ്പൂണിത്തുറയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
‘ഈറ്റ് കൊച്ചി ഈറ്റ്’ (eat kochi eat) എന്ന ഫുഡ് പേജിന്റെ വീഡിയോകളിലൂടെ ഭക്ഷണപ്രേമികള്‍ക്ക് ഏറെ പരിചിതനായിരുന്നു രാഹുല്‍. മരണകാരണം വ്യക്തമല്ല.
വെള്ളിയാഴ്ച രാവിലെ ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വീഡിയോ രാഹുല്‍ പങ്കുവച്ചിരുന്നു. ഫേയ്സ്ബുക്ക് ഫണ്ട് നല്കുന്ന രാജ്യത്തെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയാണ് ഈറ്റ് കൊച്ചി ഈറ്റ്.
50,000 ഡോളറാണ് ഫേയ്സ്ബുക്ക് അനുവദിച്ചത്. ഇൻസ്റ്റഗ്രാമില്‍ നാല് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള അക്കൗണ്ടാണ് ഈറ്റ് കൊച്ചി ഈറ്റ്.
ഭക്ഷണപ്രേമികളെയും കമ്മ്യൂണിറ്റികളെയും ഒരുമിച്ച് കൊണ്ടുവരുന്ന സംരംഭമായ കമ്മ്യൂണിറ്റിയിലും രാഹുല്‍ അംഗമായിരുന്നു.
കൊച്ചിയിലെ പുതിയ കാര്യങ്ങളെക്കുറിച്ചുള്ള റീലുകള്‍ പങ്കിടുന്ന ഈറ്റ് കൊച്ചി ഈറ്റിന്റെ ‘ഓ കൊച്ചി’ എന്ന പേജിലും രാഹുല്‍ വിഡിയോ ചെയ്തിട്ടുണ്ട്.
ഭാര്യയും രണ്ട് വയസ്സുള്ള മകനുമുണ്ട്.പോലീസ് കേസ് അന്വേഷണം ആരംഭിച്ചു.