ഫുട്‌ബോള്‍ വിജയാഘോഷത്തിനിടെ സംസ്ഥാനത്ത് വ്യാപക അക്രമം; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു, കൊച്ചിയില്‍ പൊലീസുകാരനെ കാലില്‍ പിടിച്ച്‌ റോഡിലൂടെ വലിച്ചിഴച്ചു

കണ്ണൂര്‍: ഫുട്‌ബോള്‍ വിജയാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. അനുരാഗ്, ആദര്‍ശ്, അലക്സ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

പള്ളിയാന്‍മൂലയില്‍ ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. മൂന്ന് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. അനുരാഗിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തില്‍ ആറ് പേരെ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്ക് മര്‍ദനമേറ്റു. തിരുവനന്തപുരം പൊഴിയൂരില്‍ എസ് ഐക്കാണ് മര്‍ദനമേറ്റത്.

മദ്യപിച്ചെത്തിയവരെ നിയന്ത്രിക്കുന്നതിനിടെയിലായിരുന്നു സംഭവമെന്നാണ് സൂചന.

കൊച്ചി കലൂരില്‍ നടുറോഡിലാണ് പൊലീസുകാര്‍ക്ക് മര്‍ദനമേറ്റത്. സ്റ്റേഡിയം പരിസരത്ത് നിന്നിറങ്ങിയവരാണ് ആക്രമണം നടത്തിയത്. പൊലീസുകാരനെ കാലില്‍ പിടിച്ച്‌ റോഡിലൂടെ വലിച്ചിഴച്ചു.

സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. വാഹനങ്ങള്‍ തടഞ്ഞ് ചോദ്യം ചെയ്‌തതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന.

Related posts

Leave a Comment