ഫീസടയ്ക്കാത്ത വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും റിമൂവ് ചെയ്യുന്നു…; ഓണ്‍ലൈന്‍ പഠനം ഫീസ് വാങ്ങാനുള്ള തന്ത്രമോ…?

തിരുവനന്തപുരം : സ്വകാര്യ സ്‌കൂളുകള്‍ ഫീസടക്കാത്ത വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും റിമൂവ് ചെയ്യുന്നവെന്ന് പരാതി. ഇതോടെ മാനസിക പ്രയാസത്തിലായിരിക്കുകയാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും.

മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്വകാര്യ സ്‌കൂളുകളെ ആശ്രയിച്ച നിത്യവരുമാനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

പല രക്ഷിതാക്കളും ഫീസ് ഇളവിനായി പല വട്ടം സ്‌കൂള്‍ ഓഫീസില്‍ കയറി ഇറങ്ങിയിട്ടും ഫലമുണ്ടായില്ല. ഫീസ് അടക്കാത്തതിന്റെ പേരില്‍ കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും റിമൂവും ചെയ്തു. ഇതോടെ കുട്ടികള്‍ മാനസികമായി തകര്‍ന്നു. പല സ്‌കൂളുകള്‍ക്കും ഫീസ് വാങ്ങാനുള്ള തന്ത്രം മാത്രമാണ് ഓണ്‍ലൈന്‍ പഠനമെന്നും ആക്ഷേപമുണ്ട്. കുട്ടികളുടെഭാവിയെ കരുതി പല രക്ഷിതാക്കളും പേരു വെളിപ്പെടുത്താന്‍ പോലും തയ്യാറാകുന്നില്ല.

Related posts

Leave a Comment